Top News

വിവാഹം കഴിഞ്ഞ് മൂന്നാം നാൾ വരന് കോവിഡ്; വധു ഉൾപ്പടെ 64 പേർ ക്വാറന്റീനിൽ

മുംബൈ: വിവാഹം കഴിഞ്ഞ് മൂന്നാമത്തെ ദിവസം വരന് കോവിഡ് 19 സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലാണ് സംഭവം. മൂന്ന് ദിവസം മുമ്പാണ് 22 കാരന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് വധുവും കല്യാണത്തില്‍ പങ്കെടുത്ത മറ്റ് 63 പേരും ക്വാറന്റീനിൽ പോകാന്‍ ആധികൃതർ നിര്‍ദേശം നൽകി.[www.malabarflash.com]

നവവരന്‍ ലാബ് അസിസ്റ്റന്റായി ജോലി ചെയ്യുകയാണെന്ന് ജവഹര്‍ തഹസിൽദാര്‍ ഷിന്‍ഡെ അറിയിച്ചു. പരിശോധനയ്ക്കിടെയാകാം വൈറസ് ബാധയുണ്ടായതെന്നാണ് നിഗമനം. വിവാഹത്തിന് മുന്‍പ് ഇയാള്‍ കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. എന്നാല്‍ ഫലം നെഗറ്റീവായിരുന്നു.

വിവാഹശേഷം നടത്തിയ പരിശോധനാഫലത്തിലാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ വിവാഹത്തിൽ പങ്കെടുത്ത വധു ഉള്‍പ്പടെ ഉള്ളവരോട് ക്വാറന്റീനിൽ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുകയായിരുന്നുവെന്ന് വാർത്താ ഏജൻസിയായ പിറ്റിഐ റിപ്പോർട്ട് ചെയ്യുന്നു.

Post a Comment

Previous Post Next Post