Top News

കര്‍ണ്ണാടക മുല്‍ക്കിയില്‍ യുവാവിനെ വെട്ടിക്കൊന്നു

മംഗളുരു: മുൽക്കിയിലെ വിജയ് ബാങ്കിന് സമീപം യുവാവിനെ കുത്തിക്കൊലപ്പെടുത്തി. മുൽക്കി പോലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് കൊല നടന്നത്.[www.malabarflash.com]

മൂഡ് ബിദ്രിയിൽ ബിസിനസ്സ് നടത്തിവരികയായിരുന്ന അബ്ദുൾ ലത്തീഫ് (38) ആണ് കൊല്ലപ്പെട്ടത്. കാറിലും ബൈക്കിലുമായി എത്തിയ എട്ടോളം പേർ വാളും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് അബ്ദുൾ ലത്തീഫിനെ അക്രമിക്കുകയായിരുന്നതായാണ് റിപ്പോർട്ട്‌.
വ്യക്തിപരമായ ശത്രുതയാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു. മുൽക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു .

Post a Comment

Previous Post Next Post