Top News

യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചിത്താരി: മുറിയിൽ കയറി കതകടച്ച യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് ചിത്താരിയിലെ ക്വട്ടേര്‍ഴ്സില്‍ താമസിക്കുന്ന ഓട്ടോ ഡ്രൈവര്‍ റഫീഖ്- ഫാത്തിമ ദമ്പതികളുടെ മകള്‍ റഫിയത്തിനെ (24) യാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]

ബുധനാഴ്ച വൈകുന്നേരം മ്പ് തുറക്കാനുള്ള വിഭവങ്ങള്‍ ഉണ്ടാക്കാന്‍ മാതാവിനെ സഹായിക്കുന്നതിനിടയിൽ അസര്‍ നമസ്‌കരിക്കാന്‍എന്ന് പറഞ്ഞ് മുറിയില്‍ കയറി കതകടച്ച റാഫിയത്ത് കതക് തുറക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാര്‍ കതക് തകര്‍ത്തപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തലശ്ശേരി സ്വദേശികളായ കുടുംബം വര്‍ഷങ്ങളായി സൗത്ത് ചിത്താരിയിലാണ് താമസം.

മുക്കൂട് സ്വദേശിയായ ഇസ്മയിലുമായി രണ്ട് വര്‍ഷം മുമ്പായിരുന്നു റാഫിയത്തിന്റെ  വിവാഹം. മുക്കൂടിലെ ഭർത്താവിന്റെ വീട്ടിലായിരുന്നു റാഫിയത്ത്  രണ്ടു മാസം മുമ്പാണ് ക്വാര്‍ട്ടേഴ്‌സിലേക്ക് വന്നത്.  ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് ഇപ്പോള്‍ നാട്ടിലാണ്. 

റിയാസ്, റമീസ്, റഹീസ് എന്നിവര്‍ സഹോദരങ്ങളാണ്.

Post a Comment

Previous Post Next Post