NEWS UPDATE

6/recent/ticker-posts

പ്രസവത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ഉദുമ: കന്നിപ്രസവത്തെ തുടര്‍ന്ന് തളര്‍ന്ന് രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. പനയാൽ ദേവന്‍പൊടിച്ച പാറയിലെ പരേതനായ ഗോപാലന്റെയും ജാനകിയുടേയും മകള്‍ നിഷ (33)യാണ് മരിച്ചത്. [www.malabarflash.com]

ഗള്‍ഫിലുള്ള പയ്യന്നൂര്‍ കൈതപ്പുറം സ്വദേശി അനില്‍കുമാറിന്റെ ഭാര്യയാണ്. രണ്ട് മാസം മുൻപ് നിഷ പരിയാരം കണ്ണൂർ ഗവ:
മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ സിസേറിയനിലൂടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. തുടര്‍ന്ന് ശരീരംതളരുകയുO മംഗളൂരുവിലും പരിയാരത്തും ആസ്പത്രികളിൽ ചികിത്സയിലായിരുന്നു. 

ശനിയാഴ്ച രാവിലെ പരിയാരം ഗവ: മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടു. സഹോദരൻ നിധീഷ്.

Post a Comment

0 Comments