NEWS UPDATE

6/recent/ticker-posts

Header Ads Widget

ads header

കോവിഡ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ നിന്ന് കാണാതായി

മുംബൈ: കോവിഡ് രോഗ ലക്ഷണങ്ങളോടെ മരിച്ചയാളുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് കാണാതായതായി പരാതി. മരണ ശേഷം ലഭിച്ച റിപ്പോര്‍ട്ടില്‍ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതോടെ മൃതദേഹം കൊണ്ടു പോവാന്‍ ബന്ധുക്കളെത്തിയപ്പോഴാണ് മൃതദേഹം കാണാനില്ലെന്ന് മനസിലായത്. ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി.[www.malabarflash.com]

നവിമുംബൈയില്‍ ഉള്‍വയില്‍ താമസിക്കുന്ന ഉമര്‍ ഫറൂഖ് ഷെയ്ക്ക് എന്ന 29 കാരന്റെ മൃതദേഹമാണ് കാണാതായത്. മെയ് 9നാണ് കോവിഡ് ലക്ഷണങ്ങളോടെ ഉമര്‍ വീട്ടില്‍ മരിക്കുന്നത്. ഇയാള്‍ക്ക് കോവിഡുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രം സംസ്‌കാരം നടത്തിയാല്‍ മതിയെന്നാണ് പോലീസിന്റെ തീരുമാനം. തുടര്‍ന്ന് മൃതദേഹം വാഷിയിലെ മുനിസിപ്പല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹം ചോദിച്ച് വന്നപ്പോഴാണ് കാണാനില്ലെന്ന വിവരം ബന്ധുക്കള്‍ അറിയുന്നത്. മൃതദേഹം കൊണ്ടുവന്നപ്പോള്‍ തിരിച്ചറിയല്‍ ടാഗ് പോലീസ് അണിയിച്ചിരുന്നില്ലെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. കൃത്യമായ വിവരങ്ങള്‍ പറയാതെ മൃതദേഹം കൈമാറിയതാണ് വീഴ്ചയ്ക്ക് കാരണമെന്നും കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments