NEWS UPDATE

6/recent/ticker-posts

നാട്ടിലേക്കു മടങ്ങാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് 3,53,468 പേര്‍

തിരുവനന്തപുരം: നാട്ടിലേക്കു മടങ്ങാനായി വിവിധ രാജ്യങ്ങളില്‍ കഴിയുന്ന 3,53,468 പേര്‍ നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തു. 201 രാജ്യങ്ങളിലുള്ളവരാണ് ഇത്. [www.malabarflash.com]

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങാനായി 94,483 പേര്‍ രജിസ്റ്റര്‍ ചെയ്തു. കര്‍ണാടകയില്‍ നിന്ന് 30,000 പേരും തമിഴ്‌നാട്ടില്‍ നിന്ന് 29855 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

കോവിഡ് വ്യാപനമുള്ള കോട്ടയം, കൊല്ലം, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ നിയന്ത്രണം കടുപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ച മറ്റു പ്രധാന കാര്യങ്ങള്‍:
  • ഹോട്ട് സ്‌പോട്ടുകളില്‍ ഒരു റോഡ് ഒഴികെ എല്ലാ റോഡുകളും അടയ്ക്കും.
  • പ്രവാസികള്‍ക്കുള്ള 5000 രൂപ ധനസഹായത്തിനുള്ള അപേക്ഷ മെയ് അഞ്ചുവരെ നല്‍കാം.
  • അവശ്യവസ്തുക്കളുടെ വരവ് തൃപ്തികരം. 2088 ട്രക്കുകള്‍ ഇന്നലെ വരെ ചരക്കുമായെത്തി.
  • വൈദ്യുതി ബോര്‍ഡിന്റെ കാഷ് കൗണ്ടറുകള്‍ മെയ് നാലു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും.
  • സ്‌കോളര്‍ഷിപ്പ് തുകയായ മൂന്നു കോടി 39 ലക്ഷം രൂപ വിദ്യാര്‍ഥികളുടെ അക്കൗണ്ടില്‍ നല്‍കി.
  • 954 പേര്‍ക്കെതിരെ മാസ്‌ക് ധരിക്കാത്തതിന് കേസെടുത്തു.
  • അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍ വേണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
  • പി ആര്‍ ഡി പരസ്യ കുടിശ്ശികയായ 53 കോടി രൂപ മാധ്യമ സ്ഥാപനങ്ങള്‍ക്കു നല്‍കാന്‍ ധാരണ.
  • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ 190 കോടി രൂപ സംഭാവനയായി ലഭിച്ചു.

Post a Comment

0 Comments