Top News

മറുനാടന്‍ തൊഴിലാളികള്‍ കൂട്ടത്തോടെ റോഡിലിറങ്ങി; കല്ലേറില്‍ സിഐയ്ക്ക് പരിക്ക്

തിരുവനന്തപുരം: നഗരത്തിലെ ഒരുവാതില്‍കോട്ടയില്‍ മറുനാടന്‍ തൊഴിലാളികളുടെ പ്രതിഷേധം. തൊഴിലാളികള്‍ നടത്തിയ കല്ലേറില്‍ സി.ഐ.യ്ക്ക് പരിക്കേറ്റു. പേട്ട സിഐ ഗിരിലാലിനാണ് കല്ലേറില്‍ പരിക്കേറ്റത്.[www.malabarflash.com]

ഒരുവാതില്‍കോട്ടയിലെ താത്കാലിക ക്യാമ്പിലുള്ള മറുനാടന്‍ തൊഴിലാളികളാണ് ഞായറാഴ്ച വൈകീട്ട് പ്രതിഷേധവുമായി റോഡിലിറങ്ങിയത്. നാട്ടില്‍പോകണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ കൂട്ടംകൂടിനിന്ന തൊഴിലാളികളോട് ക്യാമ്പിലേക്ക് മടങ്ങണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് പോലീസിന് നേരേ കല്ലേറുണ്ടായത്.
സംഘര്‍ഷമുണ്ടായതിന് പിന്നാലെ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. നിലവില്‍ പ്രദേശത്ത് സംഘര്‍ഷാവസ്ഥയില്ല. കൂടുതല്‍ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഞായറാഴ്ച രാവിലെയും ക്യാമ്പിലെ തൊഴിലാളികള്‍ പ്രതിഷേധവുമായി റോഡിലിറങ്ങിയിരുന്നു. തുടര്‍ന്ന് ഇവരെ പോലീസ് ഇടപെട്ടാണ് മടക്കി അയച്ചത്.

Post a Comment

Previous Post Next Post