Top News

രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ൺ നീ​ട്ടി​യേ​ക്കു​മെ​ന്ന് സൂ​ച​ന

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ഇനിയും നീട്ടിയേക്കുമെന്ന് സൂചന. സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആറു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്‌ക്കൊടുവിലാണ് ഇതുസംബന്ധിച്ച സൂചനകള്‍ പുറത്തുവരുന്നത്.[www.malabarflash.com]

നിയന്ത്രണങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയേക്കും. സോണുകളുടെ ക്രമീകരണം സംബന്ധിച്ച തീരുമാനവും സംസ്ഥാനങ്ങള്‍ക്ക് കൈമാറിയേക്കും. 15 നകം രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ വീഡിയോ കോണ്‍ഫറന്‍സിനിടെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ എട്ട് സംസ്ഥാനങ്ങളാണ് ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യമുന്നയിച്ചത്. മഹാരാഷ്ട്രാ, തമിഴ്‌നാട്, പഞ്ചാബ്, ബിഹാര്‍, അസം, തെലങ്കാന, പശ്ചിമ ബംഗാള്‍,ഡല്‍ഹി സംസ്ഥാനങ്ങളാണ് ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യമുന്നയിച്ചത്. 

മെയ് 31 വരെ വിമാന സര്‍വീസുകകളോ തീവണ്ടി സര്‍വീസുകളോ തമിഴ്‌നാട്ടിലേക്ക് അനുവദികക്കരുതതെന്ന ആവശ്യം അവര്‍ മുന്നോട്ടുവച്ചു. സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നേരത്തെതന്നെ നീട്ടിയകാര്യം തെലങ്കാന ചൂണ്ടിക്കാട്ടി.

വിവിധ സംസ്ഥാനങ്ങള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അടക്കമുള്ളവ പരിഗണിച്ച ശേഷമാണ് ലോക്ക് ഡൗണ്‍ നീടട്ടിലേക്കുമെന്ന സൂചന പ്രധാനമന്ത്രി നല്‍കിയത്. വൈകീട്ട് മൂന്നിന് തുടങ്ങിയ വീഡിയോ കോണ്‍ഫറന്‍സ് രാത്രി ഒന്‍പതിനാണ് അവസാനിച്ചത്.

Post a Comment

Previous Post Next Post