Top News

പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി; ഡി ശില്പ ഐ.പി.എസ് കാസർകോട് ജില്ലാ പോലിസ് മേധാവി

തിരുവന്തപുരം:  പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി. എഡിജിപി ബി.സന്ധ്യക്ക് ബറ്റാലിയന്റെ ചുമതല നൽകി.ആംഡ് പോലീസ് ബറ്റാലിയൻ ചുമതല എ.ഡി.ജി.പി പദ്മകുമാറിന് നൽകി.[www.malabarflash.com]

ടി.വിക്രം പോലീസ് ട്രെയിനിംഗ് ഐ.ജിയാകും. കാസറകോട്  എസ്.പിയായി ഡി. ശിൽപ്പയെയും,കോഴിക്കോട് ഡി.സി.പിയായി സുജിത് ദാസിനെയും,തൃശ്ശൂർ റൂറൽ എസ്.പിയായി വിശ്വനാഥിനെയും മാറ്റി നിയമിച്ചു.

കൊച്ചി സിറ്റി പോലീസ് കമ്മീഷണറായിരുന്ന വിജയ് സാഖറെയ്ക്കു കോസ്റ്റൽ പോലീസ് ഐ.ജിയുടെ അധിക ചുമതല നൽകി.ആലപ്പുഴ ജില്ലാ പോലീസ് മേധാവിയായി പി.എസ്.സാബുവിനെയും നിയമിച്ചു.

ഡി. ശിൽപ വനിതാ പോലീസ് ബറ്റാലിയൻ കമാന്റന്റ് ആയി പ്രവർത്തിച്ചു വരികയായിരുന്നു. നേരത്തെ കാസർകോട് എ.എസ്.പി. യും ഡി.വൈ.എസ്.പിയുമായി പ്രവർത്തിച്ചിരുന്നു.

കോവിഡ് വ്യാപനം തടയുന്നതിന് കാസർകോട്ടെ സുരക്ഷാ സന്നാഹങ്ങൾക്ക് പ്രത്യേകം നിയോഗിക്കപ്പെട്ട ഐ.ജി. വിജയ് സഖാറെയുടെ ടീമിലും കർണാടക സ്വദേശിനിയായ ഡി ശില്പ ഐ.പി.എസും ഉണ്ടായിരുന്നു.

കാസർകോട് ജില്ലയുടെ ആദ്യത്തെ വനിത എസ്പി എന്ന പ്രത്യേകതയും ഡി. ശിൽപയിലൂടെ യാഥാർത്ഥ്യമാവുകയാണ്.

Post a Comment

Previous Post Next Post