NEWS UPDATE

6/recent/ticker-posts

ഞായറാഴ്ചയിലെ സമ്പൂർണ ലോക്ക് ഡൗൺ: കർശന നിർദേശങ്ങളുമായി സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: ലോക്ക് ഡൗൺ തീരും വരെ ഞായറാഴ്ച ദിവസങ്ങളിൽ നടപ്പാക്കുന്ന സമ്പൂ‍ർണ ലോക്ക് ഡൗണിൻ്റെ മാ‍ർ​ഗനി‍ർദേശങ്ങളുമായി സംസ്ഥാന സ‍ർക്കാരിൻ്റെ ഉത്തരവ് പുറത്തറങ്ങി.[www.malabarflash.com]

ഞായറാഴ്ച ദിവസങ്ങളിൽ ആരോ​ഗ്യപരമായ അത്യാവശ്യം ഉണ്ടെങ്കിൽ മാത്രമേ ജനങ്ങൾ പുറത്തിറങ്ങാൻ പാടുള്ളൂ എന്ന് ഉത്തരവിൽ പറയുന്നു.

പാൽ, പത്രം തുടങ്ങിയവയുടെ വിതരണത്തിന് ലോക്ക് ഡൗൺ ബാധകമല്ല. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് ഞായറാഴ്ച തുറക്കാൻ അനുമതിയുണ്ടാവും. രാവിലെ എട്ട് മുതൽ രാത്രി 9 മണിവരെ ഹോട്ടലുകൾക്ക് പാ‍ർസൽ സർവീസ് നൽകാനായി തുറന്ന് പ്രവർത്തിക്കാനം. രാത്രി പത്ത് മണിവരെ ഹോട്ടലുകളിൽ നിന്നും ഓൺലൈൻ ഫുഡ് ഡെലിവറിക്കും അനുമതിയുണ്ടാവും.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപറേഷൻ പരിധികളിലെ പ്രധാന റോഡുകളെല്ലാം രാവിലെ 5 മുതൽ 10 മണി വരെ അടച്ചിടുമെന്നും ഉത്തരവിലുണ്ട്. ആളുകൾക്ക് നടക്കാനും സൈക്കിൾ ഉപയോ​ഗിക്കാനും അനുമതിയുണ്ടാവും എന്നാൽ വാഹനങ്ങൾ അനാവശ്യമായി ഉപയോ​ഗിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. 

ചരക്കു വാഹനങ്ങളുടെ നീക്കത്തിന് ഇളവുകളുണ്ടാവും. മാലിന്യനിർമാർജനം, കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവ‍ർത്തിക്കുന്ന സർക്കാർ ഉദ്യോ​ഗസ്ഥർ, സന്നദ്ധ പ്രവർത്തകർ എന്നിവർക്കും ലോക്ക് ഡൗൺ ഇളവ് ബാധകമാണ്.

Post a Comment

0 Comments