Top News

സംസ്ഥാനത്ത് 42 പേർക്ക് കൂടി കോവിഡ്; ഇത്രയേറെ കേസുകള്‍ ആദ്യമായി

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച  42 പേർക്ക് കോവിഡ് ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 2 പേര്‍ക്കു നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇത്രയേറെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്.[www.malabarflash.com]

കണ്ണൂർ– 12, കാസർകോട്– 7, കോഴിക്കോട്, പാലക്കാട്– 5, തൃശൂർ, മലപ്പുറം – 4, കോട്ടയം– 2, കൊല്ലം, പത്തനംതിട്ട, വയനാട് –1 എന്നിങ്ങനെയാണു രോഗബാധിതരുടെ എണ്ണം. മാര്‍ച്ച് 27-നാണ് ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് - 39 പേര്‍.

വെള്ളിയാഴ്ച രോഗം ബാധിച്ച 21 പേർ മഹാരാഷ്ട്രയിൽ നിന്നെത്തിയവരാണ്. തമിഴ്നാട്ടില്‍നിന്നും ആന്ധ്രയിൽനിന്നും വന്ന ഓരോ ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് വന്ന 17 പേർക്കാണ് കോവിഡ് പോസിറ്റീവായത്. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം വന്നു. കോഴിക്കോട് ആരോഗ്യപ്രവർത്തകകയ്ക്ക്‌ രോഗം സ്ഥിരീകരിച്ചു.

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 732 ആയി. 216 പേര്‍ ചികിൽസയിലുണ്ട്. 84258 പേർ നിരീക്ഷണത്തിലുണ്ട്. 83649 പേർ വീടുകളിലും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിലും നിരീക്ഷണത്തിലാണ്. 609 പേർ ആശുപത്രികളിൽ നീരീക്ഷണത്തിലുണ്ട്. ഇന്ന് 162 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 51310 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 49535 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി


Post a Comment

Previous Post Next Post