Top News

കഴുത്തില്‍ ഷാള്‍ കുരുങ്ങി വിദ്യാര്‍ഥി മരിച്ചു; വിവരമറിഞ്ഞ് ഉപ്പാപ്പയും മരിച്ചു

കോഴിക്കോട്: കഴുത്തില്‍ ഷാള്‍ കുരുങ്ങി ഏഴാംക്ലാസ് വിദ്യാര്‍ഥി മരിച്ചു. കൊച്ചുമകന്റെ മരണ വിവരമറിഞ്ഞ ഉപ്പാപ്പ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.[www.malabarflash.com]

കട്ടിപ്പാറ കന്നൂട്ടിപ്പാറ ചക്കച്ചാട്ടില്‍ അബ്ദുല്‍ ജലീലിന്റെ മകന്‍ മുഹമ്മദ് ബാസിം(13) ആണ് മരിച്ചത്. രാവിലെ 10.30ഓടെയായിരുന്നു സംഭവം. കഴുത്തില്‍ ഷാള്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയ ബാസിമിനെ ഉടന്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

വിവരമറിഞ്ഞ് കുട്ടിയുടെ ഉപ്പാപ്പ അലവി ഹാജി(68) വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. അലവി ഹാജിയെയും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ കൊണ്ടുവന്നെങ്കിലും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. അലവി ഹാജി മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. 

താമരശ്ശേരി പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയ ബാസിമിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

അലവി ഹാജിയുടെ ഭാര്യ: നഫീസ. മക്കൾ: ഇഖ്ബാൽ, ജലീൽ, സൽമത്ത്, ഹാജറ, ഹഫ്സത്ത്. സഹോദരങ്ങൾ: അഹമദ്കുട്ടി, ഉസ്സയിൻ, ഹംസ കിളയിൽ), സി എച്ച്. മമ്മി, അബു. (റിട്ട. പോലീസ് ) നബീസ, സുലൈഖ, ആസ്യ.

മുഹമ്മദ് ബാസിൽ കൈതപ്പൊയിൽ മർകസ് പബ്ലിക് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. മാതാവ്: നൗഷിദ, സഹോദരങ്ങൾ: ഫാത്തിമ നസ്റിൻ, റാസിം..

Post a Comment

Previous Post Next Post