Top News

പൂച്ചക്കാട് ജമാഅത്ത് കമ്മിറ്റി പ്രവാസികൾക്ക് ഐസോലേഷൻ വാർഡ് ഒരുക്കും

പളളിക്കര: നാട്ടിലൊരു പ്രയാസമുണ്ടായാല്‍ ഒരു കൈത്താങ്ങുമായി ഓടി വരുന്നവരാണ് പ്രവാസികള്‍. എന്നാല്‍ ഇന്ന് അവര്‍ നമ്മളേക്കാള്‍ പ്രതിസന്ധിയിലാണ്. [www.malabarflash.com]

എങ്ങിനെയെങ്കിലും നാട്ടിലെത്തുക എന്ന ആഗ്രഹം സാധിക്കാത്തതിനാല്‍ പലരും മാനസിക പ്രശ്‌നങ്ങളിലേക്കു പോലും എത്തിയിട്ടുണ്ട്. കുറഞ്ഞ ദിവസത്തേക്ക് വിസിറ്റിന് പോയവരൊക്കെ അവിടെ കുടുങ്ങിയതിനാല്‍ വല്ലാത്ത വിഷമത്തിലാണ്.

ഈ പ്രതിസന്ധിഘട്ടത്തില്‍ താങ്ങാവുകയാണ് പൂച്ചക്കാട് ജമാഅത്ത് കമ്മിറ്റി, വിമാന സര്‍വ്വീസ് തുടങ്ങുന്ന മുറയ്ക്ക് നാട്ടിലെത്തുന്ന പൂച്ചക്കാട് നിവാസികളായ പ്രവാസികള്‍ക്ക് ജാതി, മത ഭേദമന്യേ പൂച്ചക്കാട് ജുമാമസ്ജിദ്, റൗളത്തുല്‍ ഈലും മദ്രസ, ഫാറൂഖിയ മദ്രസയിലും മറ്റും ഐസോലേഷന്‍ വാര്‍ഡുകളും അവര്‍ക്കുള്ള ഭക്ഷണങ്ങളും ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോടെ ജമാഅത്ത് കമ്മിറ്റി ഒരുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Post a Comment

Previous Post Next Post