NEWS UPDATE

6/recent/ticker-posts

കോവിഡ്​: ഖത്തറിൽ ഒരാൾ കൂടി മരിച്ചു

ദോഹ: ഖത്തറിൽ കോവിഡ്​ ബാധിച്ച്​ ഒരാൾ കൂടി മരിച്ചു. ദീർഘകാലമായി മറ്റ്​ അസുഖങ്ങളുള്ള 58കാരനാണ്​ മരിച്ചത്​.[www.malabarflash.com]

ചൊവ്വാഴ്​ച 88 പേർക്ക്​ കൂടി രോഗം സ്​ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 781 ആയി. 11 പേർ കൂടി പുതുതായി രോഗമുക്​തി നേടി. ആകെ 62 പേർക്കാണ്​ ​അസുഖം ഭേദമായത്​.

കഴിഞ്ഞ ദിവസം ബംഗ്ലാദേശ്​ സ്വദേശിയും കോവിഡ്​ ബാധിച്ച് മരിച്ചിരുന്നു. ഈയടുത്ത്​ മറ്റ്​ രാജ്യങ്ങളിൽനിന്ന്​ ഖത്തറിൽ തിരിച്ചെത്തിയവരോ മുമ്പ്​ രോഗം ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയിരുന്നവർക്കോ ആണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചിരിക്കുന്നത്​.

ചൊവ്വാഴ്​ച 2291 പരിശോധനകൾ നടത്തിയപ്പോഴാണ് 88 പേർക്ക് കോവിഡ് ബാധ കണ്ടെത്തിയത്​. 

Post a Comment

0 Comments