കോവിഡ് ബാധിച്ചു വിവിധ രാജ്യങ്ങളിലായി നാലു മലയാളികൾ മരിച്ചു. ഷാർജയിൽ കോവിഡ് സ്ഥിരീകരിച്ച മലയാളി യുവാവ് ജീവനൊടുക്കി. യുഎസ്, ഒമാൻ, അബുദാബി, ദുബൈ എന്നിവിടങ്ങളിലായാണ് മലയാളികൾ കോവിഡ് ബാധിച്ചു മരിച്ചത്.[www.malabarflash.com]
നാലു പതിറ്റാണ്ടായി ഒമാനിൽ മസ്കറ്റിലെ റൂവിയിൽ ഹാനി ക്ലിനിക് നടത്തിയിരുന്ന ചങ്ങനാശേരി പെരുന്ന പ്രഫസേഴ്സ് കോളനിയിൽ സരയുവിൽ ഡോ.രാജേന്ദ്രൻ നായരാ(76)ണ് മരിച്ചത്. ഭാര്യ വത്സലാ നായർ. ഇദ്ദേഹത്തിന്റ രണ്ടു മക്കളും ഡോക്ടർമാരാണ്. കോവിഡ് ബാധിതനായ ഒമാനിലെ ആദ്യ ഡോക്ടറാണ്. സാധാരണക്കാരുടെ ഡോക്ടർ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നു.
യുഎസിലെ ന്യൂയോർക്കിൽ കോട്ടയം കാനം ഉറുന്പെയിൽ തോമസ് ഫിലിപ്പാ(72)ണ് മരിച്ചത്. 43 വർഷമായി ഇദ്ദേഹം യുഎസിൽ സ്ഥിരതാമസമാണ്. അബുദാബിയിൽ മലപ്പുറം തിരൂർ പുറത്തൂർ പുളിക്കൽ കുഞ്ഞിമോൻ (55) ആണ് മരിച്ചത്. അബുദാബി ദൽമയിൽ മത്സ്യ വ്യാപാരിയായിരുന്നു. ഭാര്യ: വസന്ത. മകൻ: ലിജിത്, മരുമകൻ ബാബു എന്നിവർ അബുദാബിയിലുണ്ട്. മകൾ: ലിംന.

കൊല്ലം കടയ്ക്കൽ ചിതറ വളവ്പച്ച കളീല് വീട്ടില്‍ ദിലീപ്കുമാര് (55) ആണ് ദുബൈ യിൽ മരിച്ചത്. 20 വര്‍ഷത്തിലധികമായി ദുബായിലാണ്. ഡ്രൈവിംഗ് സ്കൂള്‍ നടത്തിവരികയായിരുന്നു. അവിവാഹിതനാണ്.
അതിനിടെ, കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഷാർജയിൽ കെട്ടിടത്തിനു മുകളിൽനിന്നു ചാടി കൊല്ലം സ്വദേശി മരിച്ചു. കൊല്ലം പ്രാക്കുളം പുത്തേത്ത് മുക്കിനു സമീപം ഗോൾഡൻസൺ (വിളപ്പുറത്ത് വീട് ) പുരുഷോത്തമന്റെയും ആനന്ദദവല്ലിയുടെയും മകൻ അശോകകുമാർ (47) ആണ് മരിച്ചത്.
ഇദ്ദേഹം കഴിഞ്ഞ 30നാണ് നാട്ടിൽ നിന്നു ലീവ് കഴിഞ്ഞു മടങ്ങിയത്. ഒറ്റയ്ക്കായിരുന്നു താമസം. ആശുപത്രിയിൽനിന്നു രോഗം സ്ഥിരീകരിച്ചു മടങ്ങിയെത്തിയ ശേഷം കഴിഞ്ഞ രാത്രിയിൽ വീട്ടിൽ വിളിച്ചിരുന്നതായി വീട്ടുകാർ പറഞ്ഞു. ഭാര്യ: ഷീജ. മക്കൾ: സൂരജ് (ആറാം ക്ലാസ് ), സൂര്യ (രണ്ടാം ക്ലാസ്).
ഒമാനിലെ മത്രയിൽ വ്യാപാരിയായിരുന്ന 66 വയസുകാരനായ ഗുജറാത്ത് സ്വദേശിയും മരിച്ചിട്ടുണ്ട്.
ഒമാനിലെ മത്രയിൽ വ്യാപാരിയായിരുന്ന 66 വയസുകാരനായ ഗുജറാത്ത് സ്വദേശിയും മരിച്ചിട്ടുണ്ട്.
0 Comments