Top News

സംസ്ഥാനത്ത് 13 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു: കാസറകോട് 09

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 13 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകനയോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കാസര്‍കോട്ട് ഒമ്പതുപേര്‍ക്കും മലപ്പുറത്ത് രണ്ടുപേര്‍ക്കും കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.[www.malabarflash.com]

കാസര്‍കോട്ട് തിങ്കളാഴ്ചരോഗം സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ വിദേശത്തുനിന്നു വന്നവരാണ്. മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതരായത്. കൊല്ലത്തും മലപ്പുറത്തും രോഗം സ്ഥിരീകരിച്ചവര്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. പത്തനംതിട്ട സ്വദേശിക്ക് വിദേശത്തുനിന്നാണ് കൊറോണ ബാധയുണ്ടായത്.

ഇതുവരെ 327 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 266 പേര്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1,52,804 പേരാണ്. വീടുകളില്‍ 1,52,009 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. ആശുപത്രികളില്‍ 795പേരും നിരീക്ഷണത്തില്‍ കഴിയുന്നു.

തിങ്കളാഴ്ച മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 122 പേരെയാണ്. ഇതുവരെ 10716 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 9607 എണ്ണം രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. കൊല്ലം,തൃശ്ശൂര്‍,കണ്ണൂര്‍ ജില്ലകളില്‍ ഒാരോരുത്തരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്.

Post a Comment

Previous Post Next Post