കാഞ്ഞങ്ങാട്: പോലീസ് പട്രോളിംഗിനിടെ യുവാക്കള്‍ ഓടി പോയതിനെ തുടര്‍ന്ന് പരിസരത്ത് നടത്തിയ പരിശോധനയില്‍ എയര്‍ഗണ്‍ പിടികൂടി. കാഞ്ഞങ്ങാട് കടപ്പുറത്തെ ഒരു ക്ലബ്ബ് പരിസരത്തു നിന്നാണ് എയര്‍ഗണ്‍ പിടികൂടിയത്.[www.malabarflash.com]
വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം.
കഞ്ചാവ് വില്‍പന സംഘം വിലസുന്ന സ്ഥലമായത് കൊണ്ട് കുറച്ചു കാലമായി ഇവിടെ പോലീസ് നിരീക്ഷണത്തിലായിരുന്നു.
കഞ്ചാവ് വില്‍പന സംഘം വിലസുന്ന സ്ഥലമായത് കൊണ്ട് കുറച്ചു കാലമായി ഇവിടെ പോലീസ് നിരീക്ഷണത്തിലായിരുന്നു.
പട്രോളിംഗിനിടെ പോലീസിനെ കണ്ട് അസ്വഭാവികമായി രണ്ട് യുവാക്കള്‍ ഓടിയ സാഹചര്യത്തിലാണ് സംശയം തോന്നി പരിസരങ്ങളില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. എയര്‍ഗണ്ണും ഓടി പോയവരുടെതെന്ന് കരുതുന്ന ബൈക്കും കസ്റ്റഡിയില്‍ എടുത്തു.
0 Comments