Top News

ഷഹീന്‍ബാഗില്‍ വെടിവെപ്പ് നടത്തിയ യുവാവിന് ജാമ്യം

ന്യൂഡല്‍ഹി: തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം നടക്കുന്ന സ്ഥലത്തിന് സമീപം വെടിവെപ്പ് നടത്തിയ യുവാവിന് ജാമ്യം. കപില്‍ ബെയ്‌സാലയ്ക്കാണ് ഡല്‍ഹിയിലെ കോടതി ജാമ്യം അനുവദിച്ചത്. ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് പിന്നാലെയാണ് വെടിവെപ്പ് നടന്നതെന്ന ആരോപണം ഉയര്‍ന്നിരുന്നു.[www.malabarflash.com]

ബെയ്‌സാല സമൂഹവുമായി അടുത്ത് ഇടപഴകുന്നയാളാണെന്നും നിയമത്തിന് മുന്നില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കില്ലെന്നും അയാളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. യുവാവിനെതിരെ മറ്റ് കേസുകളൊന്നുമില്ല. ഭാര്യയും കുഞ്ഞും ഇയാളെ ആശ്രയിച്ചാണ് കഴിയുന്നത്. യുവാവിനെ കസ്റ്റഡിയില്‍ പാര്‍പ്പിക്കേണ്ട ആവശ്യമില്ലെന്നും അഭിഭാഷകന്‍ വാദിച്ചു.

യുവാവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളതെന്നും കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ജാമ്യാപേക്ഷയെ എതിര്‍ന്ന പോലീസിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, കോടതി യുവാവിന് ജാമ്യം അനുവദിച്ചു. ജാമ്യത്തുകയായി 25000 രൂപ കെട്ടിവെക്കാന്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഗുല്‍ഷന്‍ കുമാര്‍ നിര്‍ദ്ദേശിച്ചു.

Post a Comment

Previous Post Next Post