NEWS UPDATE

6/recent/ticker-posts

കു​ഞ്ഞി​ന്‍റെ ക​ഴു​ത്തി​ൽ ക​ത്തി​വ​ച്ചു നാ​ടോ​ടി സ്ത്രീ ​അ​മ്മ​യു​ടെ സ്വര്‍ണാഭരണം കവര്‍ന്നു

പാലാ: സ്ത്രീ​​​​ക​​​​ൾ മാ​​​​ത്ര​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന വീ​​​​ട്ടി​​​​ൽ​​​​നി​​​​ന്നു നാ​​​​ടോ​​​​ടി സ്ത്രീ ​​​​സ്വ​​​​ർ​​​​ണം ക​​​​വ​​​​ർ​​​​ന്ന​​താ​​യി പ​​രാ​​തി. തെ​​​​ള്ളി​​​​യാ​​​​മ​​​​റ്റം വാ​​​​ഴ​​​​മ​​​​റ്റ​​​​ത്തി​​​​ൽ ബി​​​​ജു​​​​വി​​​​ന്‍റെ വീ​​​​ട്ടി​​​​ൽ​​​​നി​​​​ന്നാ​​​​ണ് നാ​​​​ടോ​​​​ടി സ്ത്രീ ​​​​സ്വ​​​​ർ​​​​ണ​​​​വ​​​​ള​​​​യും മോ​​​​തി​​​​ര​​​​വും ക​​​​വ​​​​ർ​​​​ന്ന​​​​താ​​യി പ​​രാ​​തി​​യു​​ള്ള​​ത്.[www.malabarflash.com]

ക​​​​ഴി​​​​ഞ്ഞ​​ ദി​​​​വ​​​​സം രാ​​​​വി​​​​ലെ പ​​​​ത്തോ​​​​ടെ ബി​​​​ജു​​​​വി​​​​ന്‍റെ വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​യ നാ​​​​ടോ​​​​ടി സ്ത്രീ ​​​​വെ​​​​ള്ളം ചോ​​​​ദി​​​​ച്ചു. ഈ ​​​​സ​​​​മ​​​​യം ര​​​​ണ്ടു സ്ത്രീ​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു വീ​​​​ട്ടി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ഒ​​​​രാ​​​​ൾ വെ​​​​ള്ള​​​​മെ​​​​ടു​​​​ക്കാ​​​​നാ​​​​യി അ​​​​ക​​​​ത്തേ​​​​ക്കു​​​​പോ​​​​യ സ​​​​മ​​​​യ​​​​ത്ത് ഒ​​​​ന്ന​​​​ര ​​മാ​​​​സം പ്രാ​​​​യ​​​​മാ​​​​യ കു​​​​ഞ്ഞി​​​​നെ​​​​യു​​​​മാ​​​​യി​​നി​​​​ന്ന യു​​​​വ​​​​തി​​​​യു​​​​ടെ അ​​​​ടു​​​​ത്തേ​​​​ക്കു പാ​​​​ഞ്ഞെ​​​​ത്തി​​​​യ നാ​​​​ടോ​​​​ടി​​​​സ്ത്രീ കു​​​​ഞ്ഞി​​​​ന്‍റെ ക​​​​ഴു​​​​ത്തി​​​​ൽ ക​​​​ത്തി​​​​വ​​​​ച്ചു ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി യു​​​​വ​​​​തി​​​​യു​​​​ടെ വ​​​​ള​​​​യും മോ​​​​തി​​​​ര​​​​വും ഊ​​​​രി വാ​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​ന്ന​​ത്രേ.

ര​​​​ണ്ടു പ​​​​വ​​​​നോ​​​​ളം സ്വ​​​​ർ​​​​ണാ​​​​ഭ​​​​ര​​​​ണം ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​താ​​​​യി വീ​​​​ട്ടു​​​​കാ​​​​ർ പ​​​​റ​​​​ഞ്ഞു. ഭ​​​​യ​​ന്നു പോ​​​​യ ത​​ങ്ങ​​ൾ​​ക്കു നി​​ല​​വി​​ളി​​ക്കാ​​ൻ പോ​​ലു​​മാ​​യി​​ല്ലെ​​ന്നു പ​​രാ​​തി​​യി​​ൽ പ​​റ​​യു​​ന്നു. ഈ​​​​രാ​​​​റ്റു​​​​പേ​​​​ട്ട പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു.

Post a Comment

0 Comments