Top News

എടിഎം കൌണ്ടറില്‍ നിന്ന് സാനിറ്റൈസര്‍ മോഷണം പോയി; മോഷ്ടാവിനെ തേടി പോലീസ്

പെരിന്തൽമണ്ണ: മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തെ എറ്റിഎം കൗണ്ടറിൽ വെച്ച സാനിറ്റൈസർ ബോട്ടിൽ മോഷണം പോയി. വ്യാഴാഴ്ച്ചയാണ് സംഭവം.[www.malabarflash.com] 

കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തില്‍ ബ്രേക്ക്‌ ദി ചെയിൻ കാമ്പയിനിന്റെ ഭാഗമായാണ് എടിഎം കൌണ്ടറില്‍ സാനിറ്റൈസർ ബോട്ടിൽ സ്ഥാപിച്ചത്. ഇതാണ് മോഷണം പോയത്. കളവ് നടത്തുന്നതിന്റെ വീഡിയോ സഹിതം മോഷ്ടാവിനെ തേടുകയാണ് പോലീസിപ്പോള്‍. 

വീഡിയോ സഹിതം മലപ്പുറം പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിൽ പബ്ലിഷ് ചെയ്തിട്ടുണ്ട്.

Post a Comment

Previous Post Next Post