Top News

ലോക്ക്ഡൗണ്‍ ലംഘനത്തിനെതിരെ സംസ്ഥാനത്ത് ചൊവ്വാഴ്ച രജിസ്റ്റര്‍ ചെയ്തത് 402 കേസുകള്‍

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിച്ചതിന് ചൊവ്വാഴ്ച സംസ്ഥാനത്ത് 402 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം സിറ്റി പോലീസിന്റെ പരിധിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്(121).[www.malabarflash.com]

അതേ സമയം പത്തനംതിട്ട, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളില്‍ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

തിരുവനന്തപുരം സിറ്റി 121,തിരുവനന്തപുരം റൂറല്‍ 02,കൊല്ലം സിറ്റി 02, കൊല്ലം റൂറല്‍ 68, കോട്ടയം 10, ആലപ്പുഴ24, ഇടുക്കി 48, എറണാകുളം സിറ്റി 47, എറണാകുളം റൂറല്‍ 22, തൃശൂര്‍ സിറ്റി 20, തൃശൂര്‍ റൂറല്‍01, പാലക്കാട് 01, മലപ്പുറം 06, കോഴിക്കോട് സിറ്റി 02, വയനാട് 13, കണ്ണൂര്‍ 10, കാസറകോട് 05 എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌.

Post a Comment

Previous Post Next Post