തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കൊല്ലപ്പെട്ട സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിന്റെ ഭാര്യ ജസീലക്ക് മലയാളം സര്‍വകലാശാലയില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി. അസിസ്റ്റന്റ് തസ്തികയിലാണ് നിയമനം. [www.malabarflash.com]
ബി കോം ബിരുദ യോഗ്യതയുള്ള ജസീലക്ക് അനുയോജ്യമായ തസ്തികയില്‍ നിയമനം നല്‍കണമെന്ന് മന്ത്രിസഭായോഗം തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബഷീറിന്റെ ഭാര്യയുടെ വിദ്യാഭ്യാസ യോഗ്യതയടക്കം പരിശോധിച്ച് ജില്ലാ കലക്ടര്‍ സര്‍ക്കാരിന് അനുകൂല റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ബിരുദം അടിസ്ഥാന യോഗ്യതയായ അസിസ്റ്റന്റ് തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മൂന്നിനാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസ് അമിതവേഗതയില്‍ ഓടിച്ച കാറിടിച്ച് ബഷീര്‍ കൊല്ലപ്പെട്ടത്.
ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം കൈക്കൊണ്ട മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സര്‍ക്കാരിനും സിറാജ് മാനേജ്മെന്റ് ഡയറക്ടര്‍ എ സെയ്ഫുദ്ദീന്‍ ഹാജി നന്ദി അറിയിച്ചു.
0 Comments