പരിയാരം: വിദേശത്തുനിന്നെത്തി കോവിഡ്-19 രോഗബാധ സംശയത്തിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളജില്‍ നിരീക്ഷണത്തിൽ കഴിയുന്ന സ്ത്രീ ആണ്‍കുഞ്ഞിനു ജന്മം നല്കി. കാഞ്ഞങ്ങാട് സ്വദേശിനിയായ സ്ത്രീയെ കഴിഞ്ഞ 21 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.[www.malabarflash.com]
ഞായറാഴ്ച രാത്രി ഇവര്‍ക്കു പ്രസവവേദന അനുഭവപ്പെട്ടു. പരിശോധനയില്‍ അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നു ബോധ്യമായതോടെ കൊവിഡ്-19 രോഗികള്‍ക്കു വേണ്ടി പ്രത്യേകമായി മാറ്റിവച്ച ഓപ്പറേഷന് തിയറ്ററിലാണു സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തിയത്. ഞായറാഴ്ച രാത്രി 10ന് ആരംഭിച്ച ശസ്ത്രക്രിയ പുലർച്ചെ ഒന്നുവരെ ദീർഘിച്ചു.
ഗൈനക്കോളജി വിഭാഗം മേധാവി ഡോ. എസ്. അജിത്തിന്റെ നിര്ദേശത്തില്നടന്ന ശസ്ത്രക്രിയയ്ക്കു ഡോ. ശബ്നം നേതൃത്വം നല്കി. പ്രിന്‍സിപ്പൽ ഡോ. എന്‍. റോയ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ. സുദീപ്, പീഡിയാട്രിക് വിഭാഗം മേധാവി എം.ടി.പി. മുഹമ്മദ്, അനസ്തറ്റിസ്റ്റ് ഡോ. വൈശാഖ് തുടങ്ങിയവരുള്‍പ്പെടെ എല്ലാ പ്രധാന ഡോക്ടര്‍മാരും മുഴുവന്‍സമയവും തിയറ്ററില്‍ സന്നിഹിതരായിരുന്നു.

കോവിഡ്-19 നിരീക്ഷണത്തിലുള്ള സ്ത്രീയായതിനാല്‍ എല്ലാ സുരക്ഷയും ഉറപ്പാക്കിയാണു ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചതെന്നു ഡോ. എസ്. അജിത് പറഞ്ഞു. 2.9 കിലോഗ്രാം തൂക്കമുള്ള കുഞ്ഞും ശസ്ത്രക്രിയയ്ക്കു വിധേയയായ അമ്മയും പൂര്‍ണ ആരോഗ്യത്തിലാണ്. കുട്ടിയെ പ്രത്യേകം തയാറാക്കിയ ഐസിയുവില്‍ ഐസോലേഷനില്‍ സംരക്ഷിക്കുകയാണ്.
ഖത്തറില്‍നിന്ന് 20ന് നാട്ടിലെത്തിയ യുവതി ഗര്ഭിണിയായതിനാലാണു കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് വീട്ടില്‍ത്തന്നെ ഐസൊലേഷനില്‍ തുടരുകയാണ്.
ഡോ ക്ടര്‍മാരും ഓപ്പറേഷനു സഹായിയായി നിന്നവരും പേഴ്സണല്‍ പ്രൊട്ടക്ഷന്‍ ഇന്‍സ്ട്രമെന്റ് (പിപിഇ കിറ്റ്) ധരിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. യുവതിയുടെ ക്ലിനിക്കല്‍ പരിശോധനാഫലം ഇന്നു ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കൊറോണ വൈറസ് പ്രത്യക്ഷപ്പെട്ടുതുടങ്ങിയത് മുതല്‍ ലോകത്തില്‍തന്നെ ആദ്യമായാണു കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന ഗര്‍ഭിണിയെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കുന്നതെന്നു മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. കെ. സുദീപ് പറഞ്ഞു.
ഡോ. അജിത്തിന്റെ പ്രത്യേക അഭ്യര്‍ഥന പ്രകാരം സങ്കീര്‍ണമല്ലാത്ത കൊറോണ നിരീക്ഷണത്തിലുള്ളതും പോസിറ്റീവെന്നു തെളിഞ്ഞതുമായ സ്ത്രീകളെ മാങ്ങാട്ടുപറമ്പ് ഇ.കെ. നായനാര്‍ സ്മാരക ഗവ.സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്കു മാറ്റാന്‍ ധാരണയായിട്ടുണ്ട്.

0 Comments