Top News

ഗ്രാന്‍ഡ് ഐ10 നിയോസിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹ്യുണ്ടായി

ഗ്രാന്‍ഡ് ഐ10 നിയോസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ദക്ഷിണ കൊറിയിന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. 1.0 ലിറ്റര്‍ ടര്‍ബോ ജിഡിഐ എന്‍ജിനാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. സ്പോര്‍ട്സ്, സ്പോര്‍ട്സ് (ഡുവല്‍ ടോണ്‍) എന്നീ രണ്ട് വേരിയന്റുകളില്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ ലഭിക്കും.[www.malabarflash.com]

2019 ഓഗസ്റ്റിലാണ് ഗ്രാന്‍ഡ് ഐ10 നിയോസിനെ ഹ്യുണ്ടേയ് പുറത്തിറക്കിയത്. കറുത്ത റൂഫ് സഹിതം ഫിയറി റെഡ്, കറുത്ത റൂഫ് സഹിതം പോളാര്‍ വൈറ്റ് എന്നീ ഡുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളിലും അക്വാ ടീല്‍, പോളാര്‍ വൈറ്റ് എന്നീ സിംഗിള്‍ ടോണ്‍ കളര്‍ ഓപ്ഷനുകളിലുമാണ് ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ് ലഭിക്കുന്നത്.

വാഹനത്തിന് യഥാക്രമം 7.68 ലക്ഷം, 7.73 ലക്ഷം രൂപയാണ് ഇന്ത്യ എക്സ് ഷോറൂം വില. ബിഎസ് 6 പാലിക്കുന്ന 998 സിസി, 3 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ 6,000 ആര്‍പിഎമ്മില്‍ 99 ബിഎച്ച്പി പരമാവധി കരുത്തും 1,500-4,000 ആര്‍പിഎമ്മില്‍ 172 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സ്റ്റാന്‍ഡേഡായി 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍.


Post a Comment

Previous Post Next Post