Top News

കൊറോണ: ബേക്കല്‍ കോട്ടയും ബീച്ച് പാര്‍ക്കുകളും 31 വരെ അടച്ചിടും

കാസര്‍കോട്: കൊറോണ പടരുന്നതിലുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ബേക്കല്‍ കോട്ടയും കോട്ടയോട് ചേര്‍ന്നുള്ള ബേക്കല്‍ ബീച്ച്, റെഡ് മൂണ്‍ പാര്‍ക്ക് തുടങ്ങിയവയും താല്‍ക്കാലികമായി അടച്ചിടും.[www.malabarflash.com]

ഈ മാസം 31 വരെയായിരിക്കും കോട്ടയും ബീച്ച് പാര്‍ക്കുകളും അടച്ചിടുക. കോട്ട അടച്ചിടുന്നതുമായി ബന്ധപ്പെട്ട് തൃശൂരിലെ കേന്ദ്ര ആര്‍ക്കിയോളജി അധികൃതരോട് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു കത്തയച്ചിട്ടുണ്ട്.

ശനിയാഴ്ച തന്നെ കോട്ടയും പള്ളിക്കര പാര്‍ക്കുകളും അടച്ചിടണമെന്നാണ് നിര്‍ദേശം. ജനങ്ങളുടെ സമ്പര്‍ക്കം പരമാവധി കുറക്കുക എന്ന ഉദ്ധേശത്തോടെയാണ് നിയന്ത്രണം. 

Post a Comment

Previous Post Next Post