മഞ്ചേരി: പുത്തനത്താണിയിൽ രണ്ടു കുട്ടികളെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ മാതാവിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും. കൽപകഞ്ചേരി പുത്തനത്താണി ചേറൂരാല്‍പറമ്പ് പന്തല്‍പറമ്പില്‍ ആയിഷ(43)യെയാണ് ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എ.വി. നാരായണൻ ശിക്ഷിച്ചത്.[www.malabarflash.com]
പിഴ അടച്ചില്ലെങ്കിൽ ആറുമാസം കഠിന തടവ് അനുഭവിക്കണം. ആത്മഹത്യക്ക് ശ്രമിച്ചതിന് ആറുമാസം കഠിന തടവുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.
രണ്ടാം പ്രതി ഓട്ടോ ഡ്രൈവര്‍ ബാവപ്പടി പുന്നത്തല കക്കാട് ഷാഫി(35)യെ കുറ്റക്കാരനല്ലെന്നുകണ്ട് വ്യാഴാഴ്ച വെറുതെ വിട്ടിരുന്നു.
2013 ഡിസംബര്‍ 18 ന് രാവിലെ ഏഴിനായിരുന്നു നാടു നടുക്കിയ സംഭവം. മദ്റസയിലേക്ക് കൊണ്ടുപോയ ഒമ്പതും ഏഴും വയസ്സായ കുട്ടികളെ ചേറുലാലിനടുത്ത കിണറ്റിൽ തള്ളിയിടുകയായിരുന്നു. തുടർന്ന് ആയിഷ ഞരമ്പുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് കേസ്. നേരിട്ടുള്ള സാക്ഷികളുടെ അഭാവത്തിൽ സാഹചര്യ തെളിവുകളാണ് കോടതി പരിഗണിച്ചത്.
ആയിഷയുടെ ഭർത്താവ് വിദേശത്തായിരുന്നു. ആയിഷയും കാമുകനും തമ്മിലെ അവിഹിത ബന്ധമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ബാധ്യത ഒഴിവാക്കി വന്നാൽ ഷാഫി സ്വീകരിക്കാമെന്ന് പറഞ്ഞിരുന്നു. കൃത്യത്തിനുശേഷം ആയിഷ കാമുകനെ ഫോണിൽ അറിയിക്കുകയും ചെയ്തു.
എന്നാൽ, ഇയാൾ വിസമ്മതിച്ചു. ഇതോടെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇതാണ് കേസിൽ വഴിത്തിരിവായത്.
പ്രതിയുടെ പങ്ക് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചതായി അഡീഷനല്‍ ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ സി. വാസു പറഞ്ഞു. കൽപകഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 23 സാക്ഷികളെ വിസ്തരിച്ചു. 18 രേഖകൾ ഹാജരാക്കി.

0 Comments