Top News

പെരിന്തല്‍മണ്ണയില്‍ വന്‍ മയക്കുമരുന്ന് വേട്ട; ന്യൂജന്‍ മയക്കുമരുന്ന് ടാബ്‌ലറ്റുകളും മൂന്ന് കിലോ കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ ന്യൂജന്‍ മയക്കുമരുന്ന് ടാബ്‌ലറ്റുകളും മൂന്ന് കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. തിരൂര്‍ സ്വദേശികളായ വെട്ടുവക്കാട്ടില്‍ മുഹമ്മദ് ഹജ്‌സര്‍(26), തയ്യില്‍ പറമ്പില്‍ മുഹമ്മദ് നിഷാദ് ടി പി(26) എന്നവരാണ് പിടിയിലായത്.[www.malabarflash.com]

ജില്ലയിലെ സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ന്യൂജന്‍ സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം വര്‍ദ്ധിക്കുന്നതായി മലപ്പുറം ജില്ലാ പോലിസ് മേധാവി യു അബ്ദുല്‍ കരീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. 

പെരിന്തല്‍മണ്ണ ഗ്യാസ് ഗോഡൗണിന് സമീപത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്ന് മാരകശേഷിയുള്ള 380 നെട്രോസിപാം ടാബ് ലറ്റ്, മൂന്ന് കിലോഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

നര്‍ക്കോട്ടിക്‌സെല്‍ ഡിവൈഎസ്പി പി പി ഷംസ്, പെരിന്തല്‍മണ്ണ സിഐ ഐ ഗിരീഷ്‌കുമാര്‍, എസ്‌ഐ മഞ്ചിത്ത്‌ലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം രണ്ടാഴ്ച്ചയോളം രഹസ്യമായി നിരീക്ഷണം നടത്തിയാണ് സംഘത്തെ പിടികൂടിയത്.

Post a Comment

Previous Post Next Post