Top News

പൗരത്വ ഭേദഗതിക്കെതിരെ ചെമ്മനാട് 48 മണിക്കൂര്‍ പ്രതിഷേധ ജ്വാല

ചെമ്മനാട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെമ്മനാട് ജമാഅത്ത് പൗരസമിതിയുടെ 48 മണിക്കൂര്‍ പ്രതിഷേധ ജ്വാല പ്രൊഫ. എംഎ റഹിമാൻ  ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

ഇന്ത്യയുടെ ബഹുസ്വരതയെ ഒരുദിവസം കൊണ്ട് ഇല്ലാതാക്കാന്‍ ഒരു ഏകാധിപതിക്കും കഴിയില്ല. ബഹുസ്വര സംസ്‌കൃതിയുടെ നാടിനെ ഏകഭാഷ സാംസ്‌കാരിക പരിസരത്ത് തളച്ചിടാനുള്ള ശ്രമം അപകടകമാണെന്നും അദ്ദേഹം പറഞ്ഞു. 

ജമാഅത്ത് പ്രസിഡന്റ് സി.ടി അഹമ്മദലി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ റാഷിദ് മൗലവി, സുരേഷ് എതിര്‍ദിശ, ബാലകൃഷ്ണന്‍ പെരിയ, ടി. നാരായണന്‍, അബ്ദുല്‍ ഹമീദ് കക്കണ്ടം, പി. ഹബീബ് റഹ്്മാന്‍, കെ. മുഹമ്മദ് കുഞ്ഞി, കരുണാകരന്‍ നായര്‍, കെ. കൃഷ്ണന്‍, സഫറുല്ലാഹ് ചെമ്മനാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. രാത്രി പ്രതിഷേധപ്പാട്ടും പ്രതിഷേധ നാടകവും അരങ്ങേറി.
ശനിയാഴ്ച  രാവിലെ ആറിന് ചായ് പേ ചര്‍ച്ചയും 10ന് സാംസ്‌കാരിക സംഗമവും പ്രതിഷേധ വരയും നടക്കും. സാംസ്‌കാരിക സംഗമം മീഡിയ വണ്‍ ടി.വി ചെയര്‍മാന്‍ പി. മുജീബ് റഹ്്മാനും പ്രതിഷേധവര ചിത്രകാരന്‍ ഷാഫി എ നെല്ലിക്കുന്നും ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് വനിതാ സംഗമം. വൈകിട്ട് യുവജന പ്രതിതിരോധം കെ.കെ സുഹൈല്‍ ഉദ്ഘാടനം ചെയ്യും.

Post a Comment

Previous Post Next Post