Top News

വിവാഹ ദിവസം വധുവിനെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; യുവാവിന് തടവും പിഴയും

കോഴിക്കോട് : വിവാഹ ദിവസം വധുവിനെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനു ഏഴു വർഷം തടവും 12,000 രൂപ പിഴയും. തിരുവള്ളൂർ പൂക്കോട്ടുമ്മൽ നിജേഷിനെയാണ് കോഴിക്കോട് ജില്ലാ കോടതി (3) ശിക്ഷിച്ചത്.[www.malabarflash.com]

2017 മേയ് ഏഴിനാണു കേസിന് ആസ്പദമായ സംഭവം. വിവാഹദിവസം വധുവും സംഘവും വാഹനമിറങ്ങി പയ്യോളി അയനിക്കാടുള്ള വരന്റെ വീട്ടിലേക്കു നടന്നു പോകുമ്പോഴാണു വഴിയിൽ കാത്തുനിന്ന പ്രതി യുവതിയുടെ ദേഹത്തു പെട്രോൾ ഒഴിച്ചത്. തീ കൊളുത്താനുള്ള ശ്രമം യുവതിയുടെ ഒപ്പമുണ്ടായിരുന്നവർ തടയുകയായിരുന്നു.

പ്രോസിക്യൂഷന് അഡ്വ. കെ.റെയ്ഹാനത്ത്, കെ.അനൂപ് എന്നിവർ ഹാജരായി.

Post a Comment

Previous Post Next Post