Top News

ഗണിതോത്സവം സഹവാസ ക്യാമ്പ് സാമാപിച്ചു

കുമ്പള: നിത്യ ജീവിതത്തിലെ പ്രശ്നങ്ങളെ കൃത്യതയോടേയും സൂക്ഷമതയോടേയും കൈകാര്യം ചെയ്യാനുള്ള ഉപാധിയായി ഗണിതത്തെ പരിചയപെടുത്തുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരള ആറ് മുതല്‍ എട്ട് വരെ യുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അംഗഡിമുഗര്‍ ഹയര്‍ സോക്കന്ററി സ്കൂളില്‍ നടത്തി വന്ന മൂന്ന് ദിവസത്തെ ഗണിതോല്‍സവം റസിഡന്‍ഷ്യല്‍ ക്യാമ്പ് സമാപിച്ചു.[www.malabarflash.com]

പുത്തിഗെ, കുംമ്പള പഞ്ചായത്തുകളിലെ വിവിധ സ്കൂളുകളില്‍ നിന്നും നൂറോളം വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെ‍ടുത്തു.ക്യാമ്പിന്റെ ഭാഗമായി നക്ഷത്ര വീക്ഷണം,പക്ഷി നിരീക്ഷണം,ഗ്രഹനിര്‍മ്മാണ വിദ്യ,ബാങ്കിംഗ് മേഖല,ഗണിത നടത്തം,യോഗ എന്നിവയില്‍ പരിശീലനം നല്‍കി.

സമാപന സംഗമം പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അരുണ ജെ യുടെ അധ്യക്ഷതയില്‍ മഞ്ചേശ്വരം എം.എല്‍.എ എം.സി.ഖമറുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ഷാഹുല്‍ ഹമീദ്, മൊയ്തീന്‍ പര്‍ളാഡം, മമത നാരായണന്‍, ബഷീര്‍ കൊട്ടൂടല്‍, മാധവന്‍, സരോജിനി, ആശംസ അര്‍പിച്ചു.

പ്രന്‍സിപല്‍ ഇന്‍ ചാര്‍ജ് രഞ്ചിത്ത് കുമാര്‍ സ്വാഗതവും,ബി.പി.ഒ ശിവരാമ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post