Top News

എസ് എസ് എഫ് പ്രൊഫ്‌സമ്മിറ്റ് കാസര്‍കോട്

കാസര്‍കോട് : എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി പ്രഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന പ്രഫ്‌സമ്മിറ്റ് 2020 മാര്‍ച്ച് 13, 14, 15 തിയ്യതികളില്‍ കാസര്‍കോട് വെച്ച് നടക്കും. പതിമൂന്നാമത് പ്രഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു.[www.malabarflash.com]

പുത്തിഗെ മുഹിമ്മാത്താണ് പ്രൊഫ്‌സമ്മിറ്റിന് ആതിഥ്യമരുളുന്നത്. പ്രഫഷണല്‍ രംഗത്ത് പഠിക്കുന്ന മെഡിക്കല്‍, എഞ്ചിനിയറിംഗ്, നിയമം, മാനേജ്‌മെന്റ് തുടങ്ങിയ വിദ്യാര്‍ത്ഥികളാണ് മൂന്നു ദിവസത്തെ പ്രഫഷണല്‍ സമ്മേളനത്തില്‍ പങ്കെടുക്കുക. പ്രമുഖരായ അതിഥികള്‍ സമ്മിറ്റിന് എത്തിച്ചേരും.
ഭാരവാഹികളായി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ചെയര്‍മാനും മൂസ സഖാഫി കളത്തൂര്‍ ജനറല്‍ കണ്‍വീനറും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഫിനാന്‍സ് സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു. 

Post a Comment

Previous Post Next Post