Top News

കൊളത്തുങ്കാൽ തെയ്യംകെട്ട്: വിഷരഹിത പച്ചക്കറിക്ക് വിത്തിട്ടു

പാലക്കുന്ന്: തൃക്കണ്ണാട് കൊളത്തുങ്കാൽ വയനാട്ടുകുലവൻ തെയ്യംകെട്ടുത്സവത്തിനെത്തുന്ന ആയിരങ്ങൾക്ക് സദ്യയൊരുക്കാനാവശ്യമായ വിഷരഹിത പച്ചക്കറിക്കായി വിത്തിടൽ നടന്നു.[www.malabarflash.com]

രണ്ടേക്കറയോളം വരുന്ന തല്ലാണി കൊപ്പൽ, തൃക്കണ്ണാട്, പുത്യക്കോടി പാടങ്ങളിലാണ് മത്തൻ, കുമ്പളം, പച്ചമുളക് തുടങ്ങിയ പച്ചക്കറിക്കായി വിത്തിട്ടത്. 

ഉദുമ പഞ്ചായത്ത്‌ പ്രസിഡന്റ് കെ.എ.മുഹമ്മദലി ഉദ്‌ഘാടനം ചെയ്തു.  ചെയർമാൻ സി.എച്ച്.നാരായണൻ അധ്യക്ഷത വഹിച്ചു. ദാമോദരൻ കൊപ്പൽ, സുധാകരൻ കുതിർ, പി.പി.ശ്രീധരൻ, പി.കുഞ്ഞിക്കണ്ണൻ, ശ്രീധരൻ മലാംകുന്ന്, കെ.ശ്യാമള, ഉദുമ കൃഷി ഓഫീസർ പി.ബിന്ദു, മാതൃസമിതി പ്രസിഡന്റ് പ്രേമ ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. 

നെൽകൃഷിയുടെ വിളവെടുപ്പ് നേരത്തേ പൂത്തിയാക്കിയിരുന്നു. ഏപ്രിൽ 2 9മുതൽ മെയ്‌ ഒന്ന്‌ വരെയാണിവിടെ തെയ്യംകെട്ടുഉത്സവം നടക്കുക.

Post a Comment

Previous Post Next Post