NEWS UPDATE

6/recent/ticker-posts

Header Ads Widget

ads header

മാതാവിന്റെ ഖബറടക്കത്തെ ചൊല്ലി തർക്കവും അടിപിടിയും; 29​ പേർക്കെതിരെ കേസ്

ചിറ്റൂർ: മാതാവിന്റെ ഖബറടക്കത്തെചൊല്ലി തർക്കം മക്കൾ തമ്മിലുണ്ടായ അടിപിടിയെത്തുടർന്ന്​ 29 പേർക്കെതിരെ പോലീസ് കേസെടുത്തു. കൊഴിഞ്ഞാമ്പാറ ചള്ളപാത പരേതനായ സയിദ് മുഹമ്മദ് റാവുത്തറുടെ ഭാര്യ സാലിയാബീവിയുടെ (95) മൃതദേഹം സംസ്​കരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിൽ കലാശിച്ചത്.[www.malabarflash.com]

സുന്നത്ത് ജമാഅത്ത് വിശ്വാസപ്രകാരം വേണമെന്നും അതല്ല, തൗഹീദ് ജമാഅത്ത് വിശ്വാസ പ്രകാരം വേണമെന്നും പറഞ്ഞ്​ മക്കൾ തമ്മിലുണ്ടായ തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. നാട്ടുകാരുടെ പിന്തുണയോടെ സുന്നത്ത് ജമാഅത്ത് പ്രകാരം ഖബറടക്കത്തിന്​ തയാറായപ്പോൾ മറ്റൊരു മകൻ തൗഹീദ് ജമാഅത്ത് പ്രകാരം അടക്കം ചെയ്യണമെന്ന്​ നിർബന്ധം പിടിച്ചതാണ് പ്രശ്നത്തിന് കാരണമായതെന്ന്​ പോലീസ്​ പറഞ്ഞു.

അടിപിടിയായതോടെ കൊഴിഞ്ഞാമ്പാറ പോലീസ് ഇടപെട്ട് കരുവപാറ ഖബർസ്​ഥാനിൽ അടക്കം ചെയ്യുകയായിരുന്നു. വീരംപ്പൊറ്റ ഷംസുദ്ദീന്റെ പരാതിയിൽ 20 പേർക്കെതിരെയും ആലംപാടി സ്വദേശി ഷെഫീക്കി​ന്റെ  പരാതിയിൽ ഒമ്പതു പേർക്കെതിരെയും കേസെടുത്തു.

Post a Comment

0 Comments