NEWS UPDATE

6/recent/ticker-posts

കോഴിയിറച്ചി കുറഞ്ഞുപോയി; തർക്കം കൊലപാതകത്തിൽ കലാശിച്ചു, ഒരാൾ പിടിയിൽ



ബെംഗ്‌ളൂരു: വിവാഹ വിരുന്നില്‍ വിളമ്പിയ കോഴിയിറച്ചി കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. ബെളഗാവി യാരഗട്ടിയില്‍ നടന്ന സംഭവത്തില്‍ വിനോദ് മാലഷെട്ടി (30) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വിറ്റാല്‍ ഹാരുഗോപിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച വൈകിട്ട് ബെലഗാവി യാരഗട്ടി ടൗണിലെ ഒരു കൃഷിയിടത്തില്‍ അഭിഷേക് കൊപ്പാട് എന്നയാള്‍ സംഘടിപ്പിച്ച വിവാഹ സത്കാരത്തിനിടെയാണ് സംഭവം. സദ്യ വിളമ്പിയപ്പോള്‍ ചിക്കന്‍ കഷണങ്ങളുടെ എണ്ണത്തെച്ചൊല്ലി വിനോദ് മാലഷെട്ടിയും വിറ്റാല്‍ ഹാരുഗോപും തമ്മില്‍ തര്‍ക്കമുണ്ടായി. പോലീസ് പറയുന്നതനുസരിച്ച്, വിരുന്നില്‍ വിളമ്പിയ ചിക്കന്‍ പീസ് കുറഞ്ഞുപോയെന്ന് വിനോദ് ചോദ്യംചെയ്തതോടെയാണ് തര്‍ക്കം ആരംഭിച്ചത്. 

ഈ തര്‍ക്കത്തിനിടെ പാചകത്തിന് ഉപയോഗിച്ചിരുന്ന കത്തിയെടുത്ത് ഹാരുഗോപ് വിനോദിനെ കുത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. വയറിന് കുത്തേറ്റ വിനോദ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണ്.  

Post a Comment

0 Comments