Top News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉദുമ പടിഞ്ഞാര്‍ തെരു സി. കെ ഭാസ്‌കരന്‍ അന്തരിച്ചു.

ഉദുമ: ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പൊതുപ്രവര്‍ത്തകനും സഹകാരിയുമായിരുന്ന ഉദുമ പടിഞ്ഞാര്‍ തെരു സി. കെ ഭാസ്‌കരന്‍ (85) അന്തരിച്ചു.[www.malabarflash.com]

2009 ൽ ദൽഹി ആസ്ഥാനമായ കോൺ ഫെഡറേഷൻ ഓഫ് എൻജിയോ ഓഫ് റൂറൽ ഇന്ത്യ (സി.എൻ.ആർ.ഐ.) മികച്ച പൊതുപ്രവർത്തകനുള്ള ദേശീയ പുരസ്ക്കാരം നൽകി ആദരിച്ചിരുന്നു. മികച്ച കാന്‍ഫെഡ് പ്രവര്‍ത്തകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കാൻഫെഡ് സംസ്ഥാന വൈസ് പ്രസിഡന്റ്, ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ്, ഉദുമ ചൂളിയാര്‍ ഭഗവതി ക്ഷേത്രം, ഉദയമംഗലം ക്ഷേത്രം ഭാരവാഹി, ശാലിയ സമുദായം 14 നഗരം ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം, ദീർഘ കാലം ഉദുമ പടിഞ്ഞാർ അംബിക വായനശാല പ്രസിഡന്റ്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി തുടങ്ങി ഒട്ടേറെ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ഭാര്യമാര്‍: പരേതരായ വാരിജാക്ഷി, കമലാക്ഷി. 
മക്കള്‍: ലോഹിതാക്ഷന്‍ (ഹൈദരാബാദ്), ദേവന്‍ (ഡല്‍ഹി), ഗോപാലകൃഷ്ണന്‍ (ഐ.എസ്. ആര്‍.ഒ തിരുവനന്തപുരം), ജാഹ്നവി (ഉഡുപ്പി), ഗായത്രി (അട്ടേങ്ങാനം), അജിത (അധ്യാപിക എസ്.എന്‍. എ. യു.പി സ്‌കൂള്‍ പടന്നക്കാട്). 
മരുമക്കള്‍: ജയതി (ഹൈദരാബാദ്), സുമന (കുണ്ടംകുഴി), നാരായണന്‍ (അട്ടേങ്ങാനം), സതീശ (പോലീസ് വകുപ്പ് ഉഡുപ്പി), രമ്യ (കൂട്‌ലു), ബാബുരാജ് ( അധ്യാപകന്‍ എന്‍.കെ. ബി. എം. എ. യു.പി സ്‌കൂള്‍ നീലേശ്വരം) സഹോദരങ്ങള്‍: അഡ്വ: സി. കെ ശ്രീധരന്‍ (മുന്‍ ഡി.സി.സി പ്രസിഡന്റ്), പരേതരായ സി. കുഞ്ഞമ്പു മടയന്‍, സി മാധവന്‍, സി. രാഘവന്‍ മാഷ്, (എഴുത്തുകാരനും വിര്‍ത്തകനും ഉത്തരദേശം മുന്‍ പത്രാധിപര്‍), ജാനകി.സഞ്ചയനം ബുധനാഴ്ച.


Post a Comment

Previous Post Next Post