Top News

കാണാതായ പ്രവാസി മലയാളി താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ

റിയാദ്: ഒരു ദിവസം മുമ്പ് കാണാതായ മലയാളിയെ റിയാദിലെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സാമൂഹിക പ്രവര്‍ത്തകൻ കൂടിയായ എറണാകുളം മുവാറ്റുപുഴ സ്വദേശി ഷമീര്‍ അലിയാരെ (48) ആണ് ശുമൈസിയിലെ താമസസ്ഥലത്ത് നിലയില്‍ കണ്ടത്. ശരീരത്തിൽ കുത്തേറ്റ മുറിവുകളുണ്ട്. കെഎംസിസി എറണാകുളം കമ്മിറ്റി എക്‌സിക്യുട്ടീവ് അംഗമാണ്. ഞായറാഴ്ച വൈകീട്ട് മുതൽ ഇദ്ദേഹത്തെ കുറിച്ച് വിവരമില്ലായിരുന്നു. ഒറ്റയ്ക്കായിരുന്നു താമസം.[www.malabarflash.com]


ഫോണിൽ വിളിച്ചിട്ടും കിട്ടാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കള്‍ ഇദ്ദേഹം താമസിച്ചിരുന്ന റൂമിൽ പോയി നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നതായി കണ്ടത്. ഇദ്ദേഹത്തിന്‍റെ പേരിൽ ശുമൈസിയിൽ രണ്ടിടത്ത് ഫ്ലാറ്റുകളുണ്ട്. അതിലൊന്നിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് എത്തി മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ആരാണ് അക്രമിച്ചതെന്നതിനെ സംബന്ധിച്ച് ഒന്നും അറിവായിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. പോസ്റ്റുമോർട്ടം അടുത്ത ദിവസം നടക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ അറിയിച്ചു. റിയാദിൽ ദീർഘകാലമായുള്ള ഷമീർ വിവിധ ബിസിനസ് സംരംഭങ്ങൾ നടത്തുകയായിരുന്നു. അതോടൊപ്പം കെ.എം.സി.സി പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഭാര്യയും മൂന്നു കുട്ടികളുമുണ്ട്.

Post a Comment

Previous Post Next Post