Top News

തൊഴിലവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടം ശക്തമാക്കും: എസ്.ടി.യു

ഉപ്പള: തൊഴിലവകാശങ്ങളും തൊഴിൽ മേഖലകളെയും സംരക്ഷിക്കാനുള്ള സമരങ്ങൾ എസ്.ടി.യു ശക്തമാക്കുമെന്ന് എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് അഡ്വ.എം.റഹ്മത്തുള്ള പറഞ്ഞു.[www.malabarflash.c
om]

നിരന്തരമായ സമരങ്ങളിലൂടെ നേടിയെടുത്ത തൊഴിലവകാശങ്ങൾ ഒന്നൊന്നായി നിഷേധിക്കപ്പെടുകയാണ്.പൊതുമേഖലാ സ്ഥാപനങ്ങളിൽ പോലും വർഷങ്ങളായി ശമ്പളവും ആനുകൂല്യങ്ങളും നൽകുന്നില്ല. ഒരു വർഷമായി ശമ്പളം ലഭിക്കാത്ത സർക്കാർ കമ്പനിയിലെ ജീവനക്കാരന് ജീവനൊടുക്കേണ്ടി വന്നു. ക്ഷേമ ബോർഡുകളിൽ പെൻഷനും ആനുകൂല്യങ്ങളും നൽകുന്നില്ല. പ്രോവിഡണ്ട് ഫണ്ടും ഗ്രാറ്റുവിറ്റിയും അട്ടിമറിക്കപ്പെടുന്നു. സംസ്ഥാനത്തെ തൊഴിലാളികളുടെ ദുരിതക്കാലമായി ഇടത് ഭരണക്കാലം മാറിയതായും റഹ്മത്തുള്ള പറഞ്ഞു. 

എസ്.ടി.യു സംസ്ഥാന കമ്മിറ്റി ആവിഷ്കരിച്ച യൂണിറ്റ് റൈഡ് മഞ്ചേശ്വരം മണ്ഡലത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എസ്.ടി.യു നിയോജക മണ്ഡലം പ്രസിഡണ്ട് ഉമ്മർ അപ്പോളൊ അദ്ധ്യക്ഷത വഹിച്ചു. എസ്.ടി.യു ദേശീയ വൈസ് പ്രസിഡണ്ട് എ.അബ്ദുൽ റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. എ.കെ.എം.അഷ്റഫ് എം.എൽ.എ മുഖ്യാതിഥിയായി.

എസ്. ടി. യു സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.മുഹമ്മദ് അഷ്റഫ് വിഷയാവതരണം നടത്തി. 

Post a Comment

Previous Post Next Post