Top News

ബേക്കൽ ആഗ്രോ കാർണിവല്ലിന് തുടക്കമായി; മലബാറിലെ ഏറ്റവും വലിയ പുഷ്പോത്സവം കാർണിവലിന്റെ ആകർഷണം

പള്ളിക്കര: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കരയിൽ സംഘടിപ്പിക്കുന്ന ബേക്കൽ ആഗ്രോ കാർണിവല്ലിന് തുടക്കമായി. സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. സി എച്ച് കുഞ്ഞമ്പു എംഎൽഎ  അധ്യക്ഷനായി.[www.malabarflash.com] 

കളക്ടർ കെ ഉമ്പ ശേഖർ, മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ എം കുമാരൻ, പി ലക്ഷ്മി, ടി ശോഭ, എസ് പ്രീത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ വി ശ്രീലത, ജില്ലാ കൃഷി ഓഫീസർ, പി രാഘവേന്ദ്ര, ജില്ലാ വ്യവസായ വാണിജ്യ കേന്ദ്രം അസി. ഡയറക്ടർ കെ നിധിൻ, പടന്നക്കാട് കാർഷിക കോളേജ് ഡീൻ 

ഡോ. ടി സജിതറാണി , പഞ്ചായത്ത് ജോയിൻ്റ് ഡയറക്ടർ സുധാകരൻ, , വി ഗീത, ഷക്കീല ബഷീർ, വി കെ അനിത, ഹക്കീം കുന്നിൽ, കരുണാകരൻ കുന്നത്ത്, കെ ഇ എ ബക്കർ, എം എ ലത്തീഫ്, ഗംഗാധരൻ പൊടിപ്പള്ളം, വി കമ്മാരൻ, പി ടി നന്ദകുമാർ , ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ് ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ മണികണ്ഠൻ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് കൃഷി അസി. ഡയറക്ടർ കെ ബിന്ദു നന്ദിയും പറഞ്ഞു.

കാർഷിക സെമിനാർ കാസർകോട് സിപിസിആർഐ ഡയർക്ടർ കെ ബി ഹെബ്ബാർ ഉദ്ഘാടനം ചെയ്തു. കെ മണികണ്ഠൻ അധ്യഷനായി. എ സുരേന്ദ്രൻ സംസാരിച്ചു. ഡോ. ബെഞ്ചമിൻ മാത്യു വിഷയം അവതരിപ്പിച്ചു. സന്തോഷ് കുമാർ ചാലിൽ മോഡറേറ്ററായിരുന്നു. കെ ബിന്ദു സ്വാഗതം പറഞ്ഞു.

ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ജില്ലാ കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെയാണ് പള്ളിക്കര പെട്രോൾ പമ്പിന് എതിർവശത്ത് സജ്ജമാക്കിയ മൈതാനത്തിൽ 31 വരെ കാർണിവൽ സംഘടിപ്പിക്കുന്നത്. പരമ്പരാഗത ഉല്പന്നങ്ങൾ, ജൈവവൈവിധ്യ ശേഖരം, അപൂർവ കാഴ്ചവസ്തുക്കൾ, അത്യല്പാദനശേഷിയുള്ള വിത്തുകൾ, തൈകൾ, നുതന സാങ്കേതിക വിദ്യയിലുള്ള ഉപകരണങ്ങൾ, ഉല്പന്നങ്ങൾ എന്നിവയുടെ പ്രദ ർശനവും വിപണനവും ഉണ്ടാവും. മലബാറിലെ ഏറ്റവും വലിയ പുഷ്പോത്സവം കാർണിവലിന്റെ ആകർഷണമാണ്.   . 

10 ദിവസവും വൈകിട്ട് കലാ സാംസ്‌കാരിക പരിപാടി അരങ്ങേറും. ചൊവ്വ വൈകിട്ട് ആറിന് കുടുംബശ്രീയുടെ കലാപരിപാടി, ഏഴിന് പയ്യന്നൂർ എസ്എസ് ഓർക്കസ്ട്രയുടെ ഗാനമേള. 25ന് അഖിലകേരള കൈകൊട്ടിക്കളി മത്സരം. 26ന് വൈകിട്ട് ആറിന് കേരളോത്സവ വിജയികളുടെ കലാപ്രകടനം, ഏഴിന് അലോഷിയുടെ ഗസൽ സംഗീതം- അലോഷി പാടുന്നു. 27ന് വൈകിട്ട് ആറിന് കുടുംബ ശ്രീ കലാസന്ധ്യ, ഏഴിന് സുഭാഷ് അറുകരയും സംഘവും അവതരിപ്പിക്കുന്നു നാടൻ പാട്ടരങ്ങ്.31ന് സമാപന സമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യും.

Post a Comment

Previous Post Next Post