NEWS UPDATE

6/recent/ticker-posts

പാനൂർ അഷ്റഫ്​ വധം: ആറ് ആർ.എസ്.എസ് പ്രവർത്തകരുടെ ജീവപര്യന്തം ഹൈകോടതി ശരിവെച്ചു


കൊ​ച്ചി: പാ​നൂ​രി​ലെ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ൻ ത​ഴ​യി​ൽ അ​ഷ്റ​ഫി​നെ വെ​ട്ടി​ക്കൊ​ന്ന കേ​സി​ൽ പ്ര​തി​ക​ളാ​യ ആ​റ് ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ ഹൈ​കോ​ട​തി ശ​രി​വെ​ച്ചു.[www.malabarflash.com]

രാ​ഷ്​​ട്രീ​യ വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്ന്​ 2002 ഫെ​ബ്രു​വ​രി 15ന്​ ​അ​ഷ്റ​ഫ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ത​ല​ശ്ശേ​രി സെ​ഷ​ൻ​സ്​ കോ​ട​തി വി​ധി​ച്ച ജീ​വ​പ​ര്യ​ന്ത​വും 50,000 രൂ​പ പി​ഴ​യും ശി​ക്ഷ​യാ​ണ് ജ​സ്റ്റി​സ് പി.​ബി. സു​രേ​ഷ് കു​മാ​ർ, ജ​സ്റ്റി​സ് സി. ​പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച് ശ​രി​വെ​ച്ച​ത്.

ആ​ർ.​എ​സ്.​എ​സ് - ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രാ​യ ജി​ത്തു എ​ന്ന പാ​നൂ​ർ കു​റ്റേ​രി സു​ബി​ൻ, മൊ​കേ​രി വ​ള്ള​ങ്ങാ​ട് പു​തി​യോ​ത്ത് ഇ​രു​മ്പ​ൻ അ​നീ​ശ​ൻ എ​ന്ന അ​നീ​ഷ്, പാ​റ പു​രു​ഷു എ​ന്ന തെ​ക്കേ പാ​നൂ​രി​ലെ പി.​പി. പു​രു​ഷോ​ത്ത​മ​ൻ, മൊ​കേ​രി വ​ള്ള​ങ്ങാ​ട് പൂ​ച്ച രാ​ജീ​വ​ൻ എ​ന്ന ഇ.​പി. രാ​ജീ​വ​ൻ, തെ​ക്കേ പാ​നൂ​രി​ലെ രാ​ജു എ​ന്ന എ​ൻ.​കെ. രാ​ജേ​ഷ്, പാ​നൂ​ർ പ​ന്ന്യ​ന്നൂ​ർ ച​മ്പാ​ട് സ്വ​ദേ​ശി കെ. ​ര​തീ​ശ​ൻ എ​ന്നി​വ​രു​ടെ ശി​ക്ഷ​യാ​ണ് ശ​രി​വെ​ച്ച​ത്. ഇ​വ​രു​ടെ അ​പ്പീ​ൽ ഹ​ര​ജി​ക​ൾ കോ​ട​തി ത​ള്ളി.

Post a Comment

0 Comments