Top News

ചിത്താരിയിൽ ബൈക്കിടി ച്ച് മുസ്ലിം ലീഗ് നേതാവ് മരിച്ചു


പള്ളിക്കര: ചിത്താരിയിൽ ബൈക്കിടിച്ച് മുസ്ലിംലീഗ് നേതാവ് മരിച്ചു. അജാനൂർപഞ്ചായത്ത് സ്വതന്ത്രകർഷക സംഘം പ്രസിഡൻറും ചിത്താരി ചാമുണ്ഡിക്കുന്ന് സ്വദേശി സി.എച്ച് അബൂബക്കർ ഹാജി(74)ആണ് മരിച്ചത്.[www.malabarflash.com] 

ഞായറാഴ്ച രാത്രി എട്ട് മണിക്ക് ഇശാ നമസ്കാരത്തിനായി പള്ളിയിൽ നടന്നു പോകവെ അബൂബക്കർ ഹാജിയുടെ വീട്ടിന്റെ മുമ്പിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടർന്ന്
മംഗളൂരുവിലെ കൊണ്ടു പോകുന്ന വഴിമധ്യേ മരിച്ചു. 

അപകടം വരുത്തിയ ബൈക്കിൽ സഞ്ചരിച്ചവർക്കും പരിക്കേറ്റിരുന്നു. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭാര്യ: സൗദ. മക്കൾ: ഹനീഫ സി.എച്ച്, സലീം സി.എച്ച്, ശരീഫ് സി എച്ച്, മുനീർ, മുജീബ്, ബാസിത്, തസ്ലീമ.

Post a Comment

Previous Post Next Post