Top News

നടി ഫ്ലാറ്റിൽ മരിച്ച നിലയിൽ, വിഷാദ രോഗമെന്ന് കുടുംബം

ഭോജ്പുരി നടി അമൃത പാണ്ഡെയെ ബീഹാറിലെ അപ്പാർട്ടുമെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് നടി തൻ്റെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിൽ ഒരു നിഗൂഢ കുറിപ്പ് പങ്കുവെച്ചിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.[www.malabarflash.com]


സിനിമയിൽ മതിയായ ജോലി അവസരങ്ങൾ ലഭിക്കാത്തതിനാൽ അമൃത ഏറെ നാളായി നിരാശയിലായിരുനെന്നും വിഷാദ രോഗവുമായി മല്ലിടുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

പ്രതിശോധ് എന്ന വെബ് സീരീസിലാണ് അമൃത അവസാനമായി അഭിനയിച്ചത്. ഭോജ്പുരി സൂപ്പർസ്റ്റാർ ഖേസരി ലാൽ യാദവിനൊപ്പം 'ദീവാനപൻ' എന്ന സിനിമയിലും അവർ പ്രവർത്തിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post