Top News

സ്ത്രീകളെയും മാഹിക്കാരെയും മോശമാക്കി പ്രസംഗം: പി.സി.ജോർജിനെതിരെ കേസ്

കോഴിക്കോട്: മാഹിയിലെ സ്ത്രീ സമൂഹത്തെയടക്കം അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്ന പരാതിയിൽ ബി.ജെ.പി നേതാവ് പി.സി. ജോർജിനെതിരെ കേസ്. സി.പി.എം മാഹി ലോക്കൽ സെക്രട്ടറി നൽകിയ പരാതിയിലാണ് കസബ പോലീസ് കേസെടുത്തത്.[www.malabarflash.com]


മതം, വംശം, ജന്മസ്ഥലം, വാസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നതിനെതിരെയുള്ള 153 എ, 67 ഐ.ടി ആക്ട്, 125 ആർ.പി ആക്ട് എന്നിവ അനുസരിച്ചാണ് കേസ്.

നേരത്തെ, സ്ത്രീവിരുദ്ധ പരാമർശത്തിന് പി.സി. ജോർജിനെതിരെ എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖിന്‍റെ പരാതിയിൽ സംസ്ഥാന വനിത കമീഷൻ കേസെടുത്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിൽ ഒരു പ്രദേശത്തെ സ്ത്രീകളെ മുഴുവൻ അപമാനിക്കുന്ന തരത്തിൽ പി.സി. ജോർജ് സംസാരിച്ചുവെന്നാണ് പരാതി.

കോഴിക്കോട് എൻ.ഡി.എ സ്ഥാനാർഥി എം.ടി. രമേശിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പി.സി. ജോർജിന്‍റെ വിവാദ പരാമർശം. മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നുവെന്നും ഗുണ്ടകളും റൗഡികളും കൂത്താടിയിരുന്ന സ്ഥലമായിരുന്നുവെന്നുമാണ് പി.സി. ജോർജ് പറഞ്ഞത്.

Post a Comment

Previous Post Next Post