Top News

തൊട്ടിലിന്റെ കയർ കഴുത്തിൽ കുരുങ്ങി അഞ്ച് വയസുകാരി മരിച്ചു

പത്തനംതിട്ട: തൊട്ടിലിന്റെ കയർ കഴുത്തിൽ കുരുങ്ങി അഞ്ച് വയസുകാരി മരിച്ചു. ചെങ്ങറ ഹരിവിലാസത്തിൽ ഹരിദാസിന്റെയും നീതുവിന്റെയും മകൾ ഹൃദ്യ (5) ആണ് മരിച്ചത്. സംഭവ സമയം കുട്ടിയുടെ വല്യച്ഛൻ രാജൻ നായർ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഹൃദ്യയുടെ അനുജത്തിയെ കിടത്തുന്ന തൊട്ടിലിന് അരികിലായിരുന്നു ഹൃദ്യ ഉണ്ടായിരുന്നത്.[www.malabarflash.com] 


വീടിന് മുകളിലെ പറമ്പിൽ പോയി തിരികെ വരുമ്പോൾ കഴുത്തിൽ തൊട്ടിലിന്റെ കയർ കുരുങ്ങി തറയിൽ കിടക്കുന്ന കുട്ടിയെ ആണ് മുത്തച്ഛൻ കാണുന്നത്. തുടർന്ന് കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 

ഐരവൺ എം കെ ലത മെമ്മോറിയൽ പബ്ലിക് സ്കൂളിലെ യുകെജി വിദ്യാർഥിനിയാണ്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

Previous Post Next Post