Top News

മാതാപിതാക്കൾക്കൊപ്പം നടക്കുന്നതിനിടെ ഓടിമറഞ്ഞു; ഷാർജയിൽ ഓട്ടിസം ബാധിതനായ മലയാളി വിദ്യാർത്ഥിയ്ക്കായി തെരച്ചിൽ

ഷാർജ: യുഎഇ ഷാർജയിൽ ഓട്ടിസം ബാധിതനായ മലയാളി വിദ്യാർത്ഥിയെ കാണാനില്ല. ഫെലിക്സ് ജെബി തോമസ് എന്ന 18കാരനെയാണ് ശനിയാഴ്ച മുതൽ കാണാതായത്. കുട്ടിയ്ക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കി.[www.malabarflash.com] 

മാതാപിതാക്കൾക്കൊപ്പം നടക്കുന്നതിനിടെ പെട്ടെന്ന് ഓടിയ കുട്ടിയെ ശനിയാഴ്ച രാത്രി 8.45നാണ് കാണാതായത്. ചുവന്ന ടീ ഷർട്ട്, പച്ച നിറത്തിലുള്ള ഷോർട്സ്, പച്ച നിറത്തിലുള്ള പുള്ളോവർ എന്നിവയാണ് കാണാതാവുമ്പോൾ കുട്ടി ധരിച്ച വേഷം. ഷാർജ സിറ്റി സെന്റർ പരിസരത്താണ് അവസാനം കുട്ടിയെ കണ്ടത്. 

കുട്ടിയ്ക്കായി പൊലീസും അന്വേഷണം നടത്തി വരികയാണ്. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ 0097150674 0206, 00971507265 391 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Post a Comment

Previous Post Next Post