Top News

വയോധികയെ മർദിക്കുകയും തള്ളിയിടുകയും ചെയ്ത മരുമകൾ അറസ്റ്റിൽ

കൊല്ലം: കൊല്ലം തേവലക്കരയിൽ വയോധികയെ മർദിച്ച മരുമകൾ അറസ്റ്റിൽ. ഹയർ സെക്കൻഡറി അധ്യാപികയായ മഞ്ജുമോൾ തോമസിനെയാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ വധശ്രമം അടക്കമുള്ള ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു.[www.malabarflash.com]


തേവലക്കര നടുവിലക്കരയിൽ ഒരു വർഷം മുമ്പാണ് 80 വയസുള്ള വയോധികയെ മരുമകൾ മർദിച്ചത്. കസേരയിൽ ഇരിക്കുന്ന വയോധികയെ മരുമകൾ തള്ളി താഴെയിടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. താഴെ വീണ വയോധികയെ വീട്ടിലെ ചെറിയ കുട്ടി നോക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

വയോധികയോട് എഴുന്നേറ്റ് പോകാൻ മോശം ഭാഷയിൽ മരുമകൾ പറയുന്നുണ്ട്. തുടർന്ന് ശക്തിയായി തള്ളിയതോടെ ഇരിപ്പിടത്തിൽ നിന്ന് വാതിൽ പടിയിലേക്ക് വയോധിക മറിഞ്ഞുവീണു. ഏതാനും മിനിട്ട് നിലത്തുകിടന്ന വയോധിക പതുക്കെ എഴുന്നേറ്റ് ഇരിക്കുകയായിരുന്നു. നിവർന്നിരിക്കാൻ സഹായിക്കണമെന്ന് സംഭവം കാമറയിൽ പകർത്തിയ ആളോട് വയോധിക ആവശ്യപ്പെടുന്നുണ്ട്.

Post a Comment

Previous Post Next Post