ഛത്തീസ്ഗഢ്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഛത്തീസ്ഗഢിൽ ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി. നാരായൺപൂർ ബിജെപി ജില്ലാ വൈസ് പ്രസിഡന്റും മണ്ഡലത്തിൽ സ്ഥാനാർത്ഥിയുമായ രത്തൻ ദുബെയാണ് കൊല്ലപ്പെട്ടത്. പ്രചരണത്തിനിടെ നാരായൺപൂരിൽ വച്ച് രത്തൻ ദുബെയെ കൊലപ്പെടുത്തുകയായിരുന്നു.[www.malabarflash.com]
ശനിയാഴ്ചയാണ് സംഭവം. കൗശൽനർ മാർക്കറ്റ് പ്രദേശത്തുവച്ച് അക്രമികൾ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെയാണ് ബിജെപി നേതാവിന്റെ കൊലപാതകം.
തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി മാവോയിസ്റ്റുകൾ അടുത്തിടെ ഒരു പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. നവംബർ ഏഴിനും പതിനേഴിനുമായി രണ്ടു ഘട്ടങ്ങളിലായാണ് ഛത്തീസ്ഗഢിൽ തിരഞ്ഞെടുപ്പ് നടക്കുക. നവംബർ ഏഴിന് തിരഞ്ഞെടുപ്പ് നടക്കുന്ന 20 മണ്ഡലങ്ങളിൽ നാരായൺപൂരും ഉൾപ്പെടുന്നു.
0 Comments