പാലക്കുന്ന്: നമ്മുടെ മനസ്സിൽ തോന്നിക്കുന്ന വിശ്വാസമാണ് ഈശ്വരൻ എന്ന ശക്തി എന്ന് പ്രശസ്ത സംഗീത സംവിധായാകനും ഗാനരചയിതാവും ഗായകനുമായ വിദ്യാധരൻ മാസ്റ്റർ പറഞ്ഞു. വിഭാഗീയ ചിന്ത പാടേ ഉപേക്ഷിച്ചാൽ മാത്രമേ നല്ലൊരു സമൂഹം കെട്ടിപ്പടുക്കാൻ നമുക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭജനയുടെ സുവർണ ജൂബിലി ആഘോഷം ക്ഷേത്ര ഭണ്ഡാര വീട്ടിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com]
സംസ്ഥാനത്തിന് പുറത്തുള്ളതടക്കം നിരവധി ഭജന സംഘങ്ങളും സമിതികളും വിവിധ ദിവസങ്ങളിലായി ഭജനാലാപനം നടത്തുന്ന ജൂബിലി ആഘോഷം ഒക്ടോബർ 29 ന് സമാപിക്കും.
ആചാര സ്ഥാനികരായ സുനിഷ് പൂജാരി, കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ, കരുവാക്കോട് നാരായണൻ ആയത്താർ, കോളിക്കര നാരായണൻ ആയത്താർ, വിദ്യാധരൻ മാസ്റ്റർ, ക്ഷേത്ര കോയ്‌മ മുങ്ങത്ത് കുമാരൻ നായർ എന്നിവർ ഭദ്രദീപം കൊളുത്തി പരിപാടിക്ക് തുടക്കം കുറിച്ചു.ക്ഷേത്ര ഭരണ സമിതി പ്രസിഡന്റും ആഘോഷ കമ്മിറ്റി ചെയർമാനുമായ ഉദയമംഗലം സുകുമാരൻ അധ്യക്ഷനായി.
ജനറൽ കൺവീനർ പി.വി. അശോക് കുമാർ, കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ, കുമാരൻ നായർ, ഭരണ സമിതി വൈ.പ്രസിഡന്റ് കൃഷ്ണൻ പാത്തിക്കാൽ, ട്രഷറർ പി.കെ.രാജേന്ദ്രനാഥ്, വിദ്യാഭ്യാസ സമിതി ജനറൽ സെക്രട്ടറി പള്ളം നാരായണൻ, അംബിക പരിപാലന സമിതി പ്രസിഡന്റ് എച്ച്. ഉണ്ണികൃഷ്ണൻ, മാതൃസമിതി പ്രസിഡന്റ് മിനി ഭാസ്കരൻ, ഭഗവതി സേവ സീമെൻസ് അസോസിയേഷൻ സെക്രട്ടറി യു. കെ. ജയപ്രകാശ്, ഖത്തർ കമ്മിറ്റി പ്രതിനിധി ഗോപിനാഥൻ കൈന്താർ, ബഹ്റിൻ കമ്മിറ്റി പ്രതിനിധി കരുണാകരൻ ആടിയത്ത്, ഭജന സമിതി പ്രസിഡന്റ് കെ.വി. സൈജു, ഭഗവതി സേവാ സംഘം പ്രസിഡന്റ് പി.കെ.വാസു എന്നിവർ പ്രസംഗിച്ചു.
വിദ്യാധരൻ മാസ്റ്ററുടെ ശിഷ്യൻ ഷൈജു മംഗലം ഗാനാലാപനം നടത്തി. തുടർന്ന് തിരുമുറ്റത്ത് ക്ഷേത്ര ഭജന സമിതിയുടെ ഭജനയുമുണ്ടായിരുന്നു.
0 Comments