Top News

യുവതി അയല്‍പക്കത്തെ പറമ്പിലെ കുളിമുറിയില്‍ മരിച്ചനിലയില്‍

കോഴിക്കോട്: നാദാപുരം തൂണേരി കോടഞ്ചേരിയിൽ യുവതിയെ ഭർതൃ വീട്ടിന് സമീപത്തെ പറമ്പിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വളയം നിരവുമ്മൽ സ്വദേശിനിയും കോടഞ്ചേരി വടക്കയിൽ സുബിന്റെ ഭാര്യയുമായ അശ്വതി (25 ) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.[www.malabarflash.com]


ചൊവ്വാഴ്ച  രാവിലെ അയൽവാസിയുടെ പറമ്പിലെ കുളിമുറിയുടെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് അശ്വതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. 

നാദാപുരം പോലീസ് സ്ഥല ത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മകൻ. നൈനിക് .

Post a Comment

Previous Post Next Post