Top News

ഫുട്‌ബോള്‍ മത്സരത്തിനിടെ ആരാധകര്‍ ഏറ്റുമുട്ടി, യുവതിയ്ക്ക് ദാരുണാന്ത്യം

സാവോപോളോ: ഫുട്‌ബോള്‍ മത്സരത്തിനിടെ ആരാധകരിലൊരാള്‍ കൊല്ലപ്പെട്ടു. ബ്രസീലിലെ സാവോപോളോയിലാണ് ദാരുണ സംഭവമരങ്ങേറിയത്. 23 കാരിയായ ഗബ്രിയേല അനെല്ലിയാണ് കൊല്ലപ്പെട്ടത്. ആരാധകരിലൊരാളെറിഞ്ഞ ഗ്ലാസ് കുപ്പി കഴുത്തില്‍ കൊണ്ടാണ് ഗബ്രിയേല കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗബ്രിയേലയുടെ മരണവാര്‍ത്ത സഹോദരന്‍ ഫെലിപ്പെ ഇന്‍സ്റ്റഗ്രാമിലൂടെ ലോകത്തെ അറിയിച്ചു.[www.malabarflash.com]


സാവോപോളോയില്‍ വെച്ച് നടന്ന പാല്‍മെയ്‌റാസ്-ഫ്‌ളമെംഗോ മത്സരത്തിനിടെയാണ് യുവതി കൊല്ലപ്പെട്ടത്. പാല്‍മെയ്‌റാസിന്റെ ആരാധികയായ ഗബ്രിയേല കളി കാണാനായി സ്റ്റേഡിയത്തിലെത്തി അലയന്‍സ് പാര്‍ക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. മത്സരത്തിനിടെ ആരാധകരിലൊരാള്‍ എറിഞ്ഞ ഗ്ലാസ് കുപ്പി ഗബ്രിയേലയുടെ കഴുത്തിലിടിച്ചു ഇതോടെ ഗബ്രിയേലയുടെ ജുഗുലാര്‍ ഞരമ്പിന് സാരമായി പരിക്കേറ്റു.

ഫാന്‍ സോണിലാണ് ഗബ്രിയേലയുണ്ടായത്. പാല്‍മെയ്‌റാസ് ആരാധകര്‍ക്ക് നേരെ ഫ്‌ളമെംഗോ ആരാധകര്‍ കുപ്പിയും മറ്റും വലിച്ചെറിഞ്ഞപ്പോഴാണ് ഈ ദാരുണസംഭവം അരങ്ങേറിയതെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു. ജുഗുലാര്‍ ഞരമ്പ് മുറിഞ്ഞതിനെത്തുടര്‍ന്ന് ഗബ്രിയേലയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുപ്പിയെറിഞ്ഞെന്ന് സംശയിക്കുന്ന ഫ്‌ളമെംഗോ ആരാധകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post