Top News

ഉമിനീരു വിറ്റ് പ്രതിമാസം 40 ലക്ഷം രൂപയോളം വരുമാനം; തന്റെ ടൂത്ത് ബ്രഷിനുവരെ ആവശ്യക്കാരുണ്ടെന്ന് യുവതി

ഡോക്ടർ ആകണമെന്ന തന്റെ സ്വപ്നം നിറവേറ്റാനാണ് 22 കാരിയും മാഞ്ചസ്റ്റർ സ്വദേശിയുമായ ലതീഷ ജോൺസ് മെഡിസിൻ പഠിക്കാൻ ചേർന്നത്. സാമ്പത്തികഞെരുക്കം മൂലം അവൾ ടെസ്‌കോ സൂപ്പർമാർക്കറ്റിൽ പാർട്ട് ടൈം ആയി ജോലിക്കും പോയിരുന്നു. എന്നാൽ ആ വരുമാനം മാത്രം കൊണ്ട് കാര്യങ്ങൾ മുന്നോട്ട് പോകുന്നില്ല എന്ന തിരിച്ചറിവിൽ നിന്നാണ് ലതീഷാ ഒരു ഒൺലി ഫാൻസ്‌ (Only Fans) അക്കൗണ്ട് തുടങ്ങിയത്. ഇപ്പോൾ അതിലൂടെ ലതീഷ പ്രതിമാസം സമ്പാദിക്കുന്നത് 40 ലക്ഷം രൂപയാണ്.[www.malabarflash.com]


ഒൺലി ഫാൻസ്‌ അക്കൗണ്ടിലൂടെ ലതീഷ തന്റെ ഉമിനീര് വിറ്റാണ് ഇത്രയും പണം സമ്പാദിക്കുന്നത്. ഒൺലി ഫാൻസ് അക്കൗണ്ടിലൂടെ ആളുകൾ വിചിത്രമായ പലതും ആവശ്യപ്പെടാൻ തുടങ്ങിയതോടെയാണ് അവൾ ഈ വിൽപന സാധ്യത കണ്ടെത്തിയത്. 

ഒരിക്കൽ ഒരാൾ ലതീഷയോട് ഉമിനീർ ഒരു കുപ്പിയിലാക്കി അയച്ച് തരാൻ ആവശ്യപ്പെട്ടു. അവൾക്ക് അതൊരു തമാശയായി മാത്രമേ തോന്നിയുള്ളൂ. അവൾ അയാളോട് 372 ഡോളർ ആവശ്യപ്പെടുകയും ചെയ്തു. അയാൾ ലതീഷാ ചോദിച്ച പണം നൽകുകയും ചെയ്തു. അന്ന് മുതൽ കഴിഞ്ഞ നാല് വർഷമായി ഉമിനീര് വിൽപനയിലൂടെ വലിയ സാമ്പത്തിക നേട്ടമാണ് ലതീഷ ഉണ്ടാക്കിയത്. 11,000 ഡോളറിന്റെ കടം തിരിച്ചടക്കാൻ അവൾക്ക് കഴിഞ്ഞു, പിന്നീട് അവൾ ടെസ്‌കോയിലെ പാർട്ടി ടൈം ജോലി ഉപേക്ഷിക്കുകയും ചെയ്തു.

ഇതുവരെ 40 ലക്ഷം രൂപയാണ് തന്റെ വിചിത്രമായ ഈ ബിസിനസിൽ നിന്ന് ലതീഷ നേടിയത്. മാത്രമല്ല, സമ്പാദിച്ച പണത്തിൽ നിന്ന് കുറച്ച് ഭൂമിയും വാങ്ങിയിട്ടുണ്ട്. ഉമിനീര് മാത്രമല്ല ആളുകൾ ലതീഷയിൽ നിന്ന് വാങ്ങുന്നത്. അവളുപയോഗിച്ച ആഴ്ചകൾ പഴക്കമുള്ള ബെഡ്‌ഷീറ്റുകൾ, വിയർപ്പ് പറ്റിയിട്ടുള്ള അവളുടെ ജിം വസ്ത്രങ്ങൾ, ഉപയോഗിച്ച ടൂത്ത് ബ്രഷുകൾ തുടങ്ങിയ വസ്തുക്കളും ആളുകൾ ആവശ്യപെടുന്നുണ്ട്.

രണ്ടാം വർഷത്തിൽ മെഡിക്കൽ പഠനം ഉപേക്ഷിച്ച ലതീഷ നേരത്തെ സ്വപ്നം കണ്ടിരുന്നത്രയും പണം ഇപ്പോൾ സമ്പാദിക്കുന്നുണ്ടെന്ന് പറയുന്നു. ഉമിനീര് വിറ്റ് ഒരു ദിവസം 30,000 രൂപയോളം സമ്പാദിക്കുന്നുണ്ട്. ഇതുവരെ വിറ്റതിൽ വച്ച് ഏറ്റവും വില കൂടിയ ഉമിനീർ കുപ്പി ഒന്നര ലക്ഷം രൂപയുടെ ആയിരുന്നു.

Post a Comment

Previous Post Next Post